Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപുതിയ ലേബർ പാർട്ടി;...

പുതിയ ലേബർ പാർട്ടി; ഇന്ത്യയോട് അടുക്കാൻ മോഹം

text_fields
bookmark_border
Keir Starmer
cancel
camera_alt

ബ്രി​ട്ട​നി​ൽ ലേ​ബ​ർ പാ​ർ​ട്ടി നേ​താ​വ് കെ​യ്ർ സ്റ്റാ​ർ​മ​റിനെയും ഭാര്യ വിക്ടോറിയയെയും അഭിനന്ദിക്കുന്ന പാർട്ടി പ്രവർത്തകരും അനുയായികളും

ന്യൂ​ഡ​ൽ​ഹി: ബ്രി​ട്ട​നി​ൽ ലേ​ബ​ർ പാ​ർ​ട്ടി നേ​താ​വ് കെ​യ്ർ സ്റ്റാ​ർ​മ​ർ പു​തി​യ പ്ര​ധാ​ന​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​റ്റ​പ്പോ​ൾ ഇ​ന്ത്യ​യും കാ​ത്തി​രി​ക്കു​ന്ന​ത് പ്ര​തീ​ക്ഷ​യോ​ടെ. ഇ​ന്ത്യ​യു​മാ​യി ശ​ക്ത​മാ​യ ബ​ന്ധം ആ​ഗ്ര​ഹി​ക്കു​ന്ന നേ​താ​വാ​ണ് സ്റ്റാ​ർ​മ​ർ. ലേ​ബ​ർ പാ​ർ​ട്ടി​യു​ടെ പ്ര​ക​ട​ന പ​ത്രി​ക​യി​ൽ ഇ​ന്ത്യ​യു​മാ​യി ബ​ന്ധം വി​പു​ല​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള താ​ൽ​പ​ര്യം വ്യ​ക്ത​മാ​ണ്.

സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​ർ ഉ​ൾ​പ്പെ​ടെ ഇ​ന്ത്യ​യു​മാ​യി ത​ന്ത്ര​പ​ര​മാ​യ പ​ങ്കാ​ളി​ത്തം വേ​ണ​മെ​ന്നാ​ണ് കെ​യ്ർ സ്റ്റാ​ർ​മ​റി​ന്റെ നി​ല​പാ​ട്. സു​ര​ക്ഷ, വി​ദ്യാ​ഭ്യാ​സം, സാ​​ങ്കേ​തി​ക വി​ദ്യ, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം എ​ന്നീ മേ​ഖ​ല​ക​ളി​ലും ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ശ​ക്ത​മാ​യ സ​ഹ​ക​ര​ണ​മു​ണ്ടാ​കും. പു​തി​യ ​ലേ​ബ​ർ പാ​ർ​ട്ടി​യാ​ണ് ത​േ​ൻ​റ​തെ​ന്ന് ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ൻ​ഡ്യ ഗ്ലോ​ബ​ൽ ഫോ​റ​ത്തി​ൽ സം​സാ​രി​ക്ക​വേ സ്റ്റാ​ർ​മ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു. ഇ​ന്ത്യ​യോ​ടു​ള്ള കാ​ഴ്ച​പ്പാ​ടി​ൽ വ​ൻ മാ​റ്റ​ങ്ങ​ളാ​ണ് അ​ദ്ദേ​ഹം വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്. ബ്രി​ട്ട​നി​ൽ ഹി​ന്ദു​ഫോ​ബി​യ​ക്ക് സ്ഥാ​ന​മി​ല്ലെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ ക​ഴി​ഞ്ഞ​യാ​ഴ്ച കി​ങ്സ്ബ​റി​യി​ലെ ശ്രീ​സ്വാ​മി​നാ​രാ​യ​ൺ ക്ഷേ​ത്ര​ത്തി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ അ​ദ്ദേ​ഹം ഹി​ന്ദു സ​മൂ​ഹ​ത്തി​ന് ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്നു.

പ്ര​ധാ​ന​മ​ന്ത്രി​യെ​ന്ന നി​ല​യി​ൽ ക​ശ്മീ​ർ വി​ഷ​യ​ത്തി​ൽ കെ​യ്ർ സ്റ്റാ​ർ​മ​ർ സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ട് എ​ന്താ​യി​രി​ക്കു​മെ​ന്നും ഇ​ന്ത്യ ഉ​റ്റു​നോ​ക്കു​ന്നു​ണ്ട്. ഇ​ന്ത്യ​യും പാ​കി​സ്താ​നും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി വി​ഷ​യ​മാ​ണ് ക​ശ്മീ​ർ എ​ന്ന ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​റി​ന്റെ നി​ല​പാ​ടി​ൽ​നി​ന്ന് വി​ഭി​ന്ന​മാ​യ സ​മീ​പ​ന​മാ​ണ് ലേ​ബ​ർ പാ​ർ​ട്ടി നേ​ര​ത്തേ സ്വീ​ക​രി​ച്ചി​രു​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര നി​രീ​ക്ഷ​ക​ർ ക​ശ്മീ​രി​ൽ പ്ര​വേ​ശി​ക്ക​ണ​മെ​ന്നും ജ​ന​ങ്ങ​ളു​ടെ സ്വ​യം നി​ർ​ണ​യാ​വ​കാ​ശം അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് 2019 സെ​പ്റ്റം​ബ​റി​ൽ അ​ന്ന​ത്തെ നേ​താ​വ് ജെ​റ​മി കോ​ർ​ബി​​​ന്റെ നേ​തൃ​ത്വ​ത്തി​ൽ ലേ​ബ​ർ പാ​ർ​ട്ടി അ​ടി​യ​ന്ത​ര പ്ര​മേ​യം പാ​സാ​ക്കി​യി​രു​ന്നു. പ്ര​മേ​യ​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ച ഇ​ന്ത്യ, ലേ​ബ​ർ പാ​ർ​ട്ടി വോ​ട്ട് ബാ​ങ്ക് രാ​ഷ്ട്രീ​യം ക​ളി​ക്കു​ക​യാ​ണെ​ന്ന് കു​റ്റ​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, കെ​യ്ർ സ്റ്റാ​ർ​മ​ർ ഇ​ക്കാ​ര്യ​ത്തി​ൽ വേ​റി​ട്ട നി​ല​പാ​ടാ​ണ് പു​ല​ർ​ത്തു​ന്ന​ത്. ക​ശ്മീ​ർ ആ​ഭ്യ​ന്ത​ര വി​ഷ​യ​മാ​ണെ​ന്നും ഇ​ന്ത്യ​യും പാ​കി​സ്താ​നും സ​മാ​ധാ​ന​പ​ര​മാ​യി പ്ര​ശ്നം പ​രി​ഹ​രി​ക്കു​മെ​ന്നു​മാ​ണ് അ​ദ്ദേ​ഹം അ​ടു​ത്തി​ടെ പ​റ​ഞ്ഞ​ത്. അ​തി​വേ​ഗം വ​ള​രു​ന്ന സ​മ്പ​ദ്‍വ്യ​സ്ഥ​യാ​യ ഇ​ന്ത്യ​യു​മാ​യി ശ​ക്ത​മാ​യ ബ​ന്ധം അ​ദ്ദേ​ഹം ആ​ഗ്ര​ഹി​ക്കു​ന്ന​തി​​ന്റെ തെ​ളി​വാ​ണ് ഇ​തെ​ന്ന് നി​രീ​ക്ഷ​ക​ർ വി​ല​യി​രു​ത്തു​ന്നു.

ഇ​സ്രാ​യേ​ൽ-​ഗ​സ്സ സം​ഘ​ർ​ഷ​മാ​ണ് സ്റ്റാ​ർ​മ​ർ​ക്ക് മു​ന്നി​ലെ മ​റ്റൊ​രു വെ​ല്ലു​വി​ളി. വി​ഷ​യ​ത്തി​ൽ മു​ൻ സ​ർ​ക്കാ​റി​െ​ന്റ നി​ല​പാ​ടി​ൽ​നി​ന്ന് ചി​ല മാ​റ്റ​ങ്ങ​ൾ​ക്ക് സാ​ധ്യ​ത​യു​​​ണ്ടെ​ന്ന് അ​ഭി​പ്രാ​യ​മു​യ​രു​ന്നു​ണ്ട്. ഇ​സ്രാ​യേ​ലി​നു​ള്ള ആ​യു​ധ വി​ൽ​പ​ന നി​ർ​ത്ത​ണ​മെ​ന്നും ഫ​ല​സ്തീ​ൻ രാ​ഷ്ട്ര​ത്തെ അം​ഗീ​ക​രി​ക്ക​ണ​മെ​ന്നും ലേ​ബ​ർ പാ​ർ​ട്ടി​യി​ലെ വാ​ദ​മാ​ണ് ഇ​തി​ന് കാ​ര​ണം. അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ഫ​ല​സ്തീ​ൻ രാ​ഷ്ട്ര​ത്തെ അം​ഗീ​ക​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ സ്റ്റാ​ർ​മ​ർ പ​റ​ഞ്ഞി​രു​ന്നു. അ​തേ​സ​മ​യം, യു​ദ്ധ​ത്തി​ൽ ഇ​സ്രാ​യേ​ലി​ന് ഉ​റ​ച്ച പി​ന്തു​ണ ന​ൽ​കു​ന്ന നി​ല​പാ​ടാ​ണ് സ്റ്റാ​ർ​മ​ർ സ്വീ​ക​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World NewsUKKeir StarmerLabor Party
News Summary - New Labor Party wants to get closer to India
Next Story