ഫ്രഞ്ച് തെരഞ്ഞെടുപ്പിൽ പുതിയ ഇടതു സഖ്യം
text_fieldsപാരിസ്: ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഫ്രാൻസിൽ തീവ്ര വലതുപക്ഷത്തെയും മാക്രോൺ നയിക്കുന്ന മധ്യപക്ഷ സഖ്യത്തെയും നേരിടാൻ നാലു പാർട്ടികൾ ചേർന്ന് പുതിയ ഇടതു സഖ്യം.
സോഷ്യലിസ്റ്റ് പാർട്ടി, ഗ്രീൻസ്, കമ്യൂണിസ്റ്റ്സ്, ഫ്രാൻസ് അൺബോവ്ഡ് എന്നീ പാർട്ടികളുടെ സഖ്യമായ എൻ.പി.എഫിനെ തീവ്ര ഇടത് പ്രഭാഷകനായ ജീൻ ലൂക് മെലൻകോൺ നയിക്കും. കഴിഞ്ഞ യൂറോപ്യൻ തെരഞ്ഞെടുപ്പിൽ 33 ശതമാനത്തോളം വോട്ടു നേടിയ മാരിൻ ലി പെന്നിന്റെ നാഷനൽ റാലിയെ മറികടക്കാൻ ഈ സഖ്യത്തിനായേക്കില്ല.
എന്നാലും, തെരഞ്ഞെടുപ്പിൽ 25 ശതമാനം വരെ വോട്ട് സഖ്യം നേടിയേക്കും. 577 അംഗ സഭയിൽ മാക്രോണിന്റെ സഖ്യത്തിന് ഭൂരിപക്ഷം ഉറപ്പാക്കുന്നതിനും ഇവർ തടസ്സമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.