ദക്ഷിണാഫ്രിക്കയിൽ ദിനംപ്രതി ഇരട്ടിച്ച് ഒമിക്രോൺ േകസുകൾ; ഇതുവരെ റിപ്പോർട്ട് ചെയ്തത് 24 രാജ്യങ്ങളിൽ
text_fieldsജോഹന്നസ്ബർഗ്: അതിവേഗത്തിൽ പടർന്നുപിടിച്ച് കൊറോണ വൈറസിന്‍റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൺ. പുതിയ വകേഭദത്തെക്കുറിച്ച് ആദ്യം സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കയിൽ ചൊവ്വാഴ്ചയും ബുധനാഴ്ചയും ഇരട്ടിയിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
ലോകത്ത് ഇതുവരെ 24രാജ്യങ്ങളിൽ ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന അറിയിച്ചു.
മുൻ വകഭേദങ്ങെള അപേക്ഷിച്ച് അതിവേഗം പടർന്നുപിടിക്കുന്നതും ഗുരുതരമാകുന്നതുമാണ് ഒമിക്രോൺ വകേഭദമെന്നാണ് വിലയിരുത്തൽ. ഒമിക്രോണിന്‍റെ വ്യാപന ശേഷി, പ്രത്യാഘാതം എന്നിവയെക്കുറിച്ച് കുടുതൽ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. വിദഗ്ധ പരിശോധനക്ക് ശേഷം മാത്രമേ വകഭേദത്തിന്റെ യഥാർഥ ശേഷി മനസിലാക്കാനാകൂ.
നിരവധി രാജ്യങ്ങളിൽ ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്തതോടെ വിദേശയാത്രികർക്കും മറ്റും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഘാന, നൈജീരിയ, നോർവെ, സൗദി അറേബ്യ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലാണ് ഏറ്റവും അവസാനമായി ഒമിക്രോൺ റിപ്പോർട്ട് ചെയ്ത രാജ്യങ്ങൾ. ബ്രിട്ടനിൽ ഇതുവരെ 22 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഒമിക്രോണിനെ തടയാൻ 56രാജ്യങ്ങളാണ് യാത്രനിയന്ത്രണം ഏർപ്പെടുത്തിയതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.