Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right32 ലക്ഷം പേരല്ല 70...

32 ലക്ഷം പേരല്ല 70 ലക്ഷം പേരാണ്​ കോവിഡിൽ മരിച്ചതെന്ന്​ പഠനം; അമേരിക്കയിൽ ഒമ്പത്​ ലക്ഷം പേർക്ക്​ ജീവൻ നഷ്​ടമായെന്നും

text_fields
bookmark_border
32 ലക്ഷം പേരല്ല 70 ലക്ഷം പേരാണ്​ കോവിഡിൽ മരിച്ചതെന്ന്​ പഠനം; അമേരിക്കയിൽ ഒമ്പത്​ ലക്ഷം പേർക്ക്​ ജീവൻ നഷ്​ടമായെന്നും
cancel

ന്യൂയോർക്ക് ​: കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ യഥാർത്ഥ കണക്കുകളല്ല പുറത്തുവരുന്നതെന്ന് ആരോപണം ലോകമെമ്പാടുമുണ്ട്​. അത്തരം ആരോപണങ്ങളെ സ്ഥിരീകരിക്കുന്ന ഒരു പഠനം വാഷിങ്​ടൺ യൂനിവേഴ്​സിറ്റിയിൽ നിന്ന്​ പുറത്ത്​ വന്നിരിക്കുകയാണ്​.

ലോകത്ത്​ ഇതുവരെ 70 ലക്ഷം പേരെ കോവിഡ്​ കവർന്നുവെന്നാണ്​ വാഷിങ്​ടൺ യൂനിവേഴ്​സിറ്റയിലെ ഇൻസ്​റ്റിറ്റ്യൂട്ട്​ ഫോർ ഹെൽത്ത്​ മെട്രിക്​സ്​ ആൻറ്​ ഇവാലുവേഷൻ നടത്തിയ റിസർച്ചിൽ പറയുന്നത്​. ലോകത്ത്​ 3.24 മില്യൺ മനുഷ്യർ കോവിഡ്​ ബാധിച്ചു മരിച്ചുവെന്ന ഔദ്യോഗിക കണക്കിനേക്കാൾ ഇരട്ടിയാണ്​ ഇവരുടെ കണ്ടെത്തൽ.

അമേരിക്കയിലെ ഔദ്യോഗിക മരണസംഖ്യയേക്കാളും വലിയ വിത്യാസമാണിവരുടെ കണക്കിലുള്ളത്​​. 5,94,974 പേരാണ്​ ഇതുവരെ അമേരിക്കയിൽ മരിച്ചിരിക്കുന്നതെന്ന്​​ ഔദ്യോഗിക കണക്കുകൾ. എന്നാൽ റിസർച്ച്​ ഇൻസ്​റ്റിറ്റ്യൂട്ടി​െൻറ കണക്കുകൾ പ്രകാരം​ ഒമ്പത്​ ലക്ഷം പേരാണ്​ മരിച്ചതെന്ന്​ അവകാശപ്പെടുന്നു.


കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം

2020 മാർച്ച് മുതൽ 2021 മെയ് 3 വരെയുള്ള മരണനിരക്കും മുൻവർഷത്തെ മരണനിരക്കും താരതമ്യപ്പെടുത്തിയാണിവരുടെ പഠനം. അതിനൊപ്പം പാൻഡമിക്​ കാലത്തെ മറ്റ്​ ഘടകങ്ങളെയും പരിഗണിച്ചാണ്​ ഇത്തരമൊരു നിഗമനത്തിലെത്തിയതെന്ന്​ അവർ അവകാശപ്പെടുന്നു.

ഇന്ത്യ, മെക്​സിക്കോ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലെ മരണനിരക്കിൽ നിഗൂഡത നിലനിൽക്കുന്നുവെന്നും ഇവർ ആരോപിക്കുന്നു. ആ രാജ്യങ്ങളിലെ ഔദ്യോഗിക മരണ നിരക്ക്​ ഇപ്പോഴും നാല് ​ലക്ഷത്തിന്​ താ​ഴെയാണ്​ എന്നത്​ ചൂണ്ടിക്കാട്ടിയാണ്​ അവർ ഈ ആരോപണം ഉന്നയിക്കുന്നത്​.

പാൻഡെമിക്​ കാലത്ത്​ കോവിഡ്​ മരണങ്ങൾ കൃത്യമായി കണ്ടെത്തുക ഏ​റെ വെല്ലുവിളി നിറഞ്ഞതാണെന്ന്​ ഇൻസ്​റ്റിറ്റ്യൂട്ട്​ ഫോർ ഹെൽത്ത് മെട്രിക്​സ്​ ആൻഡ് ഇവാലുവേഷൻ മേധാവി ഡോ. ക്രിസ്​റ്റഫർ മുറെ പറഞ്ഞു. ലോകത്ത്​ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ മരണനിരക്ക്​ ക്രോഡീകരിക്കുന്നതിലുടെ ഞങ്ങൾ വെളിച്ചത്ത്​ കൊണ്ട്​ വരാൻ ശ്രമിച്ചത്​ ഈ പകർച്ചവ്യാധി​​ ലോകത്തിന്​ ഏൽപ്പിച്ച ആഘാതത്തി​െൻറ വ്യാപ്​തിയെയാണെന്നും അദ്ദേഹം വ്യക്​തമാക്കി.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഔദ്യോഗിക മരണ സ്ഥിതിവിവരക്കണക്കുകളും അക്കാദമിക് പഠനങ്ങളും മറ്റ്​ സോഴ്​സുകളും അടിസ്ഥാനമാക്കിയാണ്​ അധിക മരണനിരക്ക് കണക്കാക്കിയിരിക്കുന്നത്​. ഈ പഠനത്തെ ചില ഗവേഷകരും ഗവേഷക സ്ഥാപനങ്ങളും അംഗീകരിക്കുന്നുണ്ടെങ്കിലും ചിലർ എതിർക്കുകയും അതി​ശയോക്​തി പ്രകടിപ്പിക്കുകയും ​ചെയ്യുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world​Covid 19
News Summary - New Study Estimates More Than 900,000 People Have Died Of COVID-19 In U.S
Next Story