ഇംഗ്ലണ്ടിൽ ഭീതിപരത്തി പുതിയ കൊറോണ വൈറസ്
text_fieldsലണ്ടൻ: കോവിഡ് മഹാമാരിക്ക് കാരണമായ കൊറോണ വൈറസിെൻറ പുതിയ രൂപത്തെ ഇംഗ്ലണ്ടിൽ കണ്ടെത്തി. ഈ വൈറസ് അതിവേഗം രോഗം പടർത്തുന്നതാണെന്ന് ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് മുന്നറിയിപ്പ് നൽകി. ഇംഗ്ലണ്ടിെൻറ ചില ഭാഗങ്ങളിൽ പുതിയ വൈറസ് അതിവേഗം വ്യാപിക്കുന്നതായാണ് കണ്ടെത്തൽ.
ലോകാരോഗ്യ സംഘടനയെ വിവരം ധരിപ്പിച്ചതായും നിലവിൽ നൽകിത്തുടങ്ങിയ വാക്സിൻ പുതിയ വൈറസിനെതിരെ ഫലപ്രദമാകുമോയെന്ന് ആശങ്കയുണ്ടെന്നും ഹാൻകോക്ക് പറഞ്ഞു.പുതുതായി കോവിഡ് ബാധിച്ച ആയിരത്തിലധികം രോഗികളില്‍ പുതിയ ഇനം വൈറസിെൻറ സാന്നിധ്യം സ്ഥിരീകരിച്ചതായി ഹാൻകോക് പറയുന്നു. കോവിഡ് വ്യാപനം കൂടുതൽ ശക്തമായ സാഹചര്യത്തിൽ ലണ്ടനിൽ ബുധനാഴ്ച മുതൽ നിയന്ത്രണങ്ങൾ കർക്കശമാക്കി. തിയറ്ററുകളും പബ്ബുകളും റസ്റ്റാറൻറുകളും വീണ്ടും അടച്ചിടും.
അതേസമയം, ജനിതകവ്യതിയാനമുള്ള പുതിയ ഇനം വൈറസിനെ കണ്ടെത്തിയിട്ടുണ്ടെന്നും ഇപ്പോൾ കോവിഡിന് കാരണമായ വൈറസിനെക്കാൾ ഗുരുതരമാണെന്ന് കണ്ടെത്തിയിട്ടില്ലെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.