1158 കിലോ ഭാരം! ഭീമൻ മത്തങ്ങയുമായി ന്യൂയോർക്കിലെ കർഷകൻ
text_fieldsവാഷിങ്ടൺ: വടക്കേ അമേരിക്കയിലെ ഏറ്റവും ഭാരമേറിയ മത്തങ്ങയുമായി റെക്കോഡിൽ ഇടം നേടിയിരിക്കുകയാണ് കർഷകനായ ആൻഡ്രൂസും (63) കുടുംബവും. ന്യൂയോർക്കിലെ ബഫലോയിലുള്ള ഫാമിലാണ് ആൻഡ്രൂസ് ഭീമൻ മത്തങ്ങ വളർത്തിയത്. ഏകദേശം 1,158 കിലോഗ്രാം ആണ് ഇതിന്‍റെ ഭാരം. നിരവധി മാസങ്ങൾ കഠിനാധ്വാനം ചെയ്താണ് ഈ നേട്ടം സ്വന്തമാക്കിയത് ആൻഡ്രൂസ് പറയുന്നു. രാസവളങ്ങൾ, വെള്ളം, മണ്ണ് എന്നിവ കൂടാതെ കീടാണുക്കളുടെയും ചെറു മൃഗങ്ങളുടെയും ഉപദ്രവത്തിൽ നിന്നും മത്തങ്ങയെ സംരക്ഷിക്കാൻ ഏറെ കഷ്ടപ്പെട്ടെന്ന് ആൻഡ്രൂസ് പറയുന്നു.
ഭീമൻ മത്തങ്ങയിലൂടെ ആൻഡ്രൂസിന് 5,500 ഡോളർ (4,48,000 രൂപ) സമ്മാനമായി ലഭിച്ചിരുന്നു. അടുത്ത വർഷത്തെ കൃഷിക്ക് ഈ തുക ഉപയോഗിക്കാനാണ് തീരുമാനം. അതേസമയം, 2021ൽ ഇറ്റലിയിലെ ടസ്കനിൽ 2,707 പൗണ്ട് ഭാരമുള്ള മത്തങ്ങയുമായി ഒരു കർഷകൻ ഗിന്നസ് വേൾഡ് റെക്കോഡിൽ ഇടം നേടിയിട്ടുണ്ട്. ഈ റെക്കോഡ് തകർക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആൻഡ്രൂസും കുടുംബവും. മത്തങ്ങയുടെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവെച്ചതോടെ വൈറലായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.