ഐ.എസ് 'ആരാച്ചാരുടെ' ഫീച്ചർ വ്യാജം; ന്യൂയോർക് ടൈംസിെൻറ ഖിലാഫത്ത് തകർന്നുവീഴുേമ്പാൾ
text_fieldsഭീകരവാദ ബീറ്റ് (ലേഖകർ കൈകാര്യം ചെയ്യുന്ന മേഖലകളെ പരാമർശിക്കുന്ന മാധ്യമ സാേങ്കതികപദമാണ് ബീറ്റ്) നോക്കുന്ന ലേഖകർ ഏതുപത്രത്തിലും സൂപ്പർ സ്റ്റാറുകൾ ആയിരിക്കും. അവരുടെ സ്തോഭജനകമായ വാർത്തകൾക്ക് വലിയ ഡിസ്പ്ലേയും പ്രാധാന്യവും കിട്ടും. വായനക്കാർ ആർത്തിയോടെ വായിക്കും. പൊലീസും അന്വേഷണ ഏജൻസികളും 'ഇൻസൈഡർ'മാരും അവരുടെ താൽപര്യങ്ങൾക്കായി നൽകുന്ന പാതിവെന്ത വിവരങ്ങൾ (പലപ്പോഴും വ്യാജം തന്നെയും) കൈയിൽ നിന്ന് കുറച്ചു വാതകവും നിറച്ച് അടിച്ചുവിടുകയാണ് പലരും ചെയ്യുന്നത്.
ലേഖകെൻറ പേര് എത്ര വലുതാകുന്നോ അതിന്അനുസരിച്ച് അയാൾക്ക് ഡെസ്കിൽ നിന്ന് കിട്ടുന്ന പരിഗണനയും കൂടുന്നു. ഒരുപരിധി കഴിഞ്ഞാൽ അവരുടെ വാർത്തകൾ വസ്തുതാന്വേഷണം പോലും നടത്താതെ പ്രസിദ്ധീകരിക്കപ്പെടും. അങ്ങനെ പ്രസിദ്ധീകരിക്കപ്പെട്ട ഒരു ഫീച്ചറിെൻറ പേരിൽ വായനക്കാർക്ക് മുന്നിൽ തലകുനിച്ച് നിൽക്കുകയാണ് ലോകത്തെ ഏറ്റവും വലിയ മാധ്യമസ്ഥാപനങ്ങളിൽ ഒന്നായ ന്യൂയോർക് ടൈംസ്. 2018 ൽ അവർ പ്രസിദ്ധീകരിച്ച 'കാലിഫേറ്റ്' എന്ന പോഡ്കാസ്റ്റ്/ഫീച്ചർ ആണ് അബദ്ധമായത്.
ന്യൂയോർക് ടൈംസിെൻറ അൽഖാഇദ, െഎ.എസ് ബീറ്റ് കൈകാര്യം ചെയ്യുന്ന രുക്മിണി കല്ലിമാചിയാണ് ഇൗ ഫീച്ചർ തയാറാക്കിയത്. പാകിസ്താൻ വംശജനായ കനേഡിയൻ പൗരൻ ഷെഹ്റോസ് ചൗധരിയാണ് ഇതിലെ കഥാപാത്രം. താൻ ദീർഘകാലം സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റിൽ പ്രവർത്തിച്ചിരുന്നുവെന്നും അവരുടെ പ്രധാന ആരാച്ചാരായിരുന്നുവെന്നുമായിരുന്നു ഷെഹ്റോസിെൻറ വാദം. സിറിയയിലെ തെൻറ രക്തപങ്കില ജീവിതത്തിന് ശേഷം കാനഡയിൽ മടങ്ങിയെത്തിയ ഷെഹ്റോസിനെ രുക്മിണി അതിസാഹസികമായി 'കണ്ടെത്തുക'യായിരുന്നു.
അയാളുടെ സിറിയൻ ജീവിതം പറയുന്നതായിരുന്നു കാലിഫേറ്റ്. അവിടെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകര ഭരണകൂടത്തിെൻറ പ്രധാന പിണിയാളായിരുന്നുവെന്ന് അവകാശപ്പെട്ട ചൗധരി കൂട്ടക്കൊലകളുടെയും രക്തം മരവിപ്പിക്കുന്ന പീഡനങ്ങളുടെയും 'ദൃക്സാക്ഷി' വിവരണമാണ് കാലിഫേറ്റിലൂടെ നൽകിയത്. സ്വന്തം കൈ കൊണ്ട് താൻ വധിച്ച നിരവധി പേരുടെ അവസാന നിമിഷങ്ങൾ അയാൾ വിവരിച്ചു. പേടിച്ചുകരയുന്ന ഇരയുടെ കഴുത്തറുക്കുന്നതിെൻറയും നെഞ്ചിൽ കഠാര കുത്തിയിറക്കുന്നതിെൻറയും നാടകീയ വിവരണങ്ങൾ കേട്ട് ന്യൂയോർക് ടൈംസിെൻറ വായനക്കാർ ഞെട്ടിത്തരിച്ചു.
ന്യൂയോർക്ടൈംസ് ആധുനികവത്കരണത്തിെൻറ നൂതനപാതകൾ തേടുന്ന 2018ൽ വൻ പരസ്യകോലാഹലവുമായാണ് കാലിഫേറ്റ് സീരീസ് റിലീസ് ചെയ്തത്. കാലിഫേറ്റ് ആധുനിക ന്യൂയോർക് ടൈംസിനെ പ്രതിനിധീകരിക്കുന്നുവെന്ന് അതിഗംഭീരമായി നടത്തിയ പ്രകാശന ചടങ്ങിൽ അസി. മാനേജിങ് എഡിറ്റർ സാം ഡോൽനിക് പറഞ്ഞു. വിപ്ലവകരവും കർക്കശവുമായ ഒന്നാംതരം ഡിജിറ്റൽ കഥാകഥനമാണിത്. നിങ്ങളൊരിക്കലും കാണാത്ത അത്യപകടകരമായ മേഖലകളിലേക്ക് നിങ്ങളെ ഞങ്ങൾ കൊണ്ടുപോകുകയാണ്. മുെമ്പാരിക്കലുമില്ലാത്ത സുതാര്യതയോടെയാണ് ഞങ്ങളിത് ചെയ്യുന്നതും -ഡോൽനിക് തുടർന്നു.
കാലിഫേറ്റ് ന്യൂയോർക് ടൈംസിെൻറ ചരിത്രത്തിലെ വലിയ ഹിറ്റ് സ്റ്റോറികളിലൊന്നായി മാറി. ലോകമാധ്യമങ്ങൾ അതിൽ നിന്ന് സ്വന്തം സ്റ്റോറികളുണ്ടാക്കി. അവാർഡുകളും അംഗീകാരങ്ങളും തേടിയെത്തി. രുക്മിണി 2019 ലെ പുലിറ്റ്സർ പ്രൈസിെൻറ ഫൈനലിസ്റ്റായി. ഒാൺലൈൻ മാധ്യമത്തിനുള്ള 2019 ലെ പീബോഡി പുരസ്കാരം രുക്മിണിക്കും പോഡ്കാസ്റ്റ് പ്രൊഡ്യൂസർ ആൻഡി മിൽസിനും ലഭിച്ചു.
കാനഡക്കാരെൻറ ക്രൂരകൃത്യങ്ങൾ ആ രാജ്യത്ത് അപ്പോഴേക്കും വലിയ ചർച്ചാവിഷയമായി. ഇത്രയും കൊടിയ ഭീകരപ്രവർത്തനം നടത്തിയയാൾ സുരക്ഷിതനായി കാനഡയിൽ മടങ്ങിയെത്തി ജീവിക്കുന്നതിെൻറ പ്രശ്നം പാർലമെൻറിൽപോലും എത്തി. മാധ്യമങ്ങളും പൊതുജനവും ഇളകി. കാനഡ അന്വേഷണം പ്രഖ്യാപിച്ചു. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ ചൗധരിയുടെത് കെട്ടുകഥയാണെന്ന് കെണ്ടത്തി. കാനഡയിലെ 'ഭീകരവാദ വ്യാജസന്ദേശ' നിയമം ചാർത്തി ഇയാൾക്കെതിരെ കേസെടുത്തു. വ്യാജ ബോംബ് ഭീഷണിയും മറ്റും മുഴക്കുന്നവരെ നേരിടാനുള്ള നിയമമാണിത്. ഇൗ നിയമത്തിന് കീഴിൽ അഞ്ചുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കേസാണ് ചൗധരിക്ക് മേൽ എടുത്തിരിക്കുന്നത്.
കഥ വഴിമാറുന്നത് കണ്ട് ന്യൂയോർക്ടൈംസ് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. കാലിഫേറ്റിെൻറ സാഹചര്യങ്ങളും വസ്തുതകളും നിശിതമായി പരിശോധിച്ചു. തങ്ങളുടെ സ്റ്റോറിക്കും ഡെസ്കിനും അതിമാരകമായ പിഴവുകൾ സംഭവിച്ചിരിക്കുന്നതായി അവർ കണ്ടെത്തി. കാലിഫേറ്റ് തങ്ങളുടെ സൂക്ഷ്മതയുടെ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്ന് ഇന്നലെ അവർ അറിയിച്ചു. തങ്ങൾക്കുണ്ടായ പരാജയം എക്സിക്യൂട്ടീവ് എഡിറ്റർ ഡീൻ ബാേക്വ വിവിധമാധ്യമങ്ങളോട് നേരിട്ട് സമ്മതിച്ചു. കാലിഫേറ്റിന് ലഭിച്ച പീബോഡി ഉൾപ്പെടെ പുരസ്കാരങ്ങൾ മടക്കിനൽകാനും തീരുമാനിച്ചു. അവാർഡ് തിരികെ സ്വീകരിക്കുമെന്ന് പീബോഡി സമിതിയും അറിയിച്ചു. രുക്മിണിയുടെ ചുമതലകൾ മാറ്റിനൽകുകയും ചെയ്തു.
രുക്മിണിയുടെ സ്േറ്റാറികളിൽ നേരത്തെ തെന്ന സംശയമുണ്ടായിരുന്നതായി ന്യൂയോർക്ടൈംസിനുള്ളിലെ ചിലർ പറയുന്നതായി മറ്റു മാധ്യമങ്ങൾ റിപ്പോർട്ട്ചെയ്തു. പക്ഷേ, എഡിറ്റോറിയൽ തലത്തിലെ ഉന്നതരുമായുള്ള രുക്മിണിയുടെ അടുപ്പവും അവരുടെ പേരിെൻറ വലിപ്പവും അവരുടെ സ്റ്റോറികളെ വിമർശനാത്മകമായി സമീപിക്കുന്നതിൽ നിന്ന് തങ്ങളെ തടഞ്ഞുവെന്നും അവർ പറയുന്നു.
റുമാനിയക്കാരിയായ രുക്മിണി മരിയ കല്ലിമാചി ടൈം, എ.പി തുടങ്ങിയ വമ്പൻ മാധ്യമസ്ഥാപനങ്ങളിലാണ് ആദ്യം പ്രവർത്തിച്ചിരുന്നത്. ഇസ്ലാമിക തീവ്രവാദമായിരുന്നു അവരുടെ പ്രധാനമേഖല. ആ രംഗത്തെ പരിചയസമ്പത്തുകാരണമാണ് 2014 ൽ ന്യൂയോർക് ടൈംസ് അവരെ ജോലിക്കെടുക്കുന്നത്. സിറിയയിലെ ഒരു റിപ്പോർട്ടിങുമായി ബന്ധപ്പെട്ട് നേരത്തെയും രുക്മിണിക്കെതിരെ ആരോപണം ഉയർന്നിരുന്നെങ്കിലും സ്ഥാപനം അവർക്കൊപ്പം ഉറച്ചുനിൽക്കുകയായിരുന്നു. ചെന്നെ കലാക്ഷേത്ര ഫൗണ്ടേഷൻ സ്ഥാപക രുക്മിണി ദേവി അരുൺഡേലുമായി കുടുംബത്തിനുണ്ടായിരുന്ന അടുപ്പത്തെ തുടർന്നാണ് ആ പേര് അവർക്ക് ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.