ക്രിസ്മസ് ദിനത്തിൽ ഫലസ്തീന് വേണ്ടി ന്യൂയോർക്ക് നഗരത്തിൽ കൂറ്റൻ പ്രകടനം
text_fieldsന്യൂയോർക്ക്: ക്രിസ്മസ് ദിനത്തിൽ ഇസ്രായേൽ ആക്രമണം നേരിടുന്ന ഫലസ്തീൻ ജനതക്ക് പിന്തുണയുമായി ന്യൂയോർക്ക് നഗരത്തിൽ വൻ പ്രതിഷേധ പ്രകടനം. ന്യൂയോർക്ക് നഗരം നിറഞ്ഞു കവിഞ്ഞ പ്രകടനത്തിൽ ഫലസ്തീൻ പതാകയുമായി ആയിരങ്ങൾ പങ്കെടുത്തു. മിഡ്‌ടൗണിലെ തെരുവുകളിലാണ് പ്രതിഷേധം അരങ്ങേറിയത്.
അവശിഷ്ടങ്ങളാൽ ചുറ്റപ്പെട്ട സ്ഥലത്ത് കൊല്ലപ്പെട്ട കുഞ്ഞിനെയും എടുത്ത് ഒരു മാതാവ് ഇരിക്കുന്ന പ്രതീകാത്മക പ്രതിമ ചുമലിലേറ്റിയാണ് ജനങ്ങൾ പ്രകടനം നടത്തിയത്. വംശഹത്യയിൽ ആഹ്ലാദമില്ലെന്നും മഞ്ചലിൽ എഴുതിയിരുന്നു. റോക്ക്ഫെല്ലർ പ്ലാസയിലെ ക്രിസ്മസ് ട്രീക്ക് പുറത്തും പ്രതിഷേധക്കാർ തടിച്ചുകൂടി.
'ഇന്ന് ക്രൈസ്തവ മതത്തിന്‍റെ ജന്മസ്ഥലത്താണ് യേശു ജനിക്കുന്നതെങ്കിൽ, അത് അവശിഷ്ടങ്ങൾക്കിടയിലോ ഇസ്രായേൽ ഷെല്ലാക്രമണത്തിന് കീഴിലോ ആയിരിക്കുമെന്ന് ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയായ വിത്ത് ഇൻ അവർ ലൈഫ് ടൈം സമൂഹ മാധ്യമത്തിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.