ആറു മാസത്തിനിടെ ആദ്യ കോവിഡ് കേസ്; സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ച് ന്യൂസിലൻഡ്
text_fieldsഓക്ലൻഡ്: കഴിഞ്ഞ ഫെബ്രുവരി മാസത്തിനു ശേഷം ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് സമ്പുർണ ലോക്ഡൗൺ പ്രഖ്യാപിച്ച് ന്യൂസിലൻഡ്. ഓക്ലൻഡ് സ്വദേശിയായ മധ്യവയസ്കന് ഡെൽറ്റ വകഭേദം ബാധിച്ചതായാണ് സംശയം. ഇയാൾ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലും അതിർത്തി പ്രദേശത്തും സഞ്ചരിച്ചിരുന്നതായാണ് കണ്ടെത്തൽ. ആരിൽനിന്ന് പകർന്നുകിട്ടിയെന്ന് വ്യക്തമല്ല. ചൊവ്വാഴ്ച അർധരാത്രിയോടെ ആരംഭിക്കുന്ന ലോക്ഡൗൺ മൂന്നു ദിവസം നിലനിൽക്കും. ഇതുപ്രകാരം ആളുകൾ വീട്ടിൽനിന്ന് പുറത്തിറങ്ങരുത്. അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകളും ഫാർമസികളും ഒഴികെ മറ്റു വ്യാപാര, വ്യവസായ സ്ഥാപനങ്ങളെല്ലാം അടച്ചിടും.
ഒരു വർഷം മുമ്പാണ് രാജ്യം സമാന ലോക്ഡൗണിലായിരുന്നത്. മറ്റു ഭാഗങ്ങൾക്ക് മൂന്നു ദിവസത്തിനു ശേഷം ഇളവുണ്ടാകുമെങ്കിലും ഓക്ലൻഡിലും പരിസരങ്ങളിലും ലോക്ഡൗൺ ഒരാഴ്ച നിലനിൽക്കുമെന്നാണ് സൂചന.
കടുത്ത നടപടികൾ സ്വീകരിച്ച് വൈറസിനെ ദൂരെ നിർത്തിയതിന് രാജ്യം നേരത്തെ പ്രശംസ നേടിയിരുന്നു. വിദേശികൾക്ക് പ്രവേശനം വിലക്കിയും സമ്പൂർണ നിയന്ത്രണം നടപ്പാക്കിയുമായിരുന്നു കോവിഡിനെ പിടിച്ചുകെട്ടിയത്. 50 ലക്ഷം ജനസംഖ്യയുള്ള രാജ്യത്ത് ഇതുവരെ 3000ൽ താഴെ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മരണം 26ഉം.
രോഗബാധ കുറവാണെന്ന പോലെ വാക്സിൻ നൽകുന്നതിലും രാജ്യം പിറകിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.