ന്യൂസിലാൻറിലെ പള്ളിയിൽ കൂട്ടക്കൊല നടത്തിയയാൾ ഇന്ത്യയിലും വന്നിരുന്നെന്ന് അന്വേഷണ റിപോർട്ട്
text_fieldsവെല്ലിങ്ടൺ: ന്യൂസിലാൻറിലെ മുസ്ലിം പള്ളിയിൽ വെടിവെപ്പു നടത്തി 51 പേരെ കൂട്ടക്കൊല ചെയ്ത കുറ്റവാളി അതിന് മുമ്പ് ഇന്ത്യയിൽ മൂന്ന് മാസത്തോളം യാത്ര ചെയ്തിട്ടുണ്ടെന്ന് അന്വേഷണ റിപോർട്ട്. നിലവിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന െബ്രൻറൺ ടാറൻറിെൻറ പൂർവകാലം പരിശോധിക്കുന്ന റിപോർട്ടിലാണ് അയാൾ ഇന്ത്യയിലും എത്തിയിരുന്നെന്ന വിവരമുള്ളത്.
മുപ്പതു വയസുകാരനായ െബ്രൻറൺ ടാറൻറ് ചെറുപ്പകാലം മുതലേ വംശീയവിദ്വേഷ ചിന്തകൾ താലോലിച്ചിരുന്ന ആളായിരുന്നുവെന്നാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്. സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം ഒരു ജിംനേഷ്യത്തിലെ പരിശീലകനായിരുന്നു അയാൾ. 2012 വരെ അയാൾ ഈ ജോലിയിൽ തുടർന്നു. പിന്നീട് ജോലിക്കൊന്നും പോയിട്ടില്ല. പിതാവിൽ നിന്ന് കിട്ടിയ പണം നിക്ഷേപിച്ചതിൽ നിന്നുള്ള വരുമാനമായിരുന്നു പിന്നീടുള്ള ആശ്രയം.
പല രാജ്യങ്ങളിലേക്കും ഒറ്റക്ക് യാത്ര ചെയ്യുകയായിരുന്നു പിന്നീട് െബ്രൻറൺ. ഉത്തരകൊറിയയിലേക്ക് ഒരു ടൂർ ഗ്രൂപ്പിെൻറ കൂടെയാണ് യാത്ര ചെയ്തത്. മറ്റു യാത്രകളെല്ലാം ഒറ്റക്കാണ് അയാൾ നടത്തിയത്. ചൈന, ജപ്പാൻ, റഷ്യ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലെല്ലാം അയാൾ യാത്ര നടത്തി.
2015 നവംബർ 21 നാണ് െബ്രൻറൺ ഇന്ത്യയിലെത്തിയത്. 2016 ഫെബ്രുവരി 18 വരെ ഇന്ത്യയിൽ തുടർന്നു. യാത്രക്കിടെ ഒരു രാജ്യത്ത് െബ്രൻറൺ ഏറ്റവും കൂടുതൽ കാലം താമസിച്ചത് ഇന്ത്യയിലാണ്. എന്നാൽ, ഇന്ത്യയിൽ അയാൾ നടത്തിയ യാത്രയുടെ കൂടുതൽ വിശദാംശങ്ങളോ കൂടിക്കാഴ്ചകൾ സംബന്ധിച്ച വിവരങ്ങളോ അന്വേഷണ റിപ്പോർട്ടിൽ ഇല്ല.
െബ്രൻറൺ നടത്തിയ യാത്രകളാണ് അയാളിൽ വംശീയ വിദ്വേഷം നിറച്ചെതന്ന കണ്ടെത്തൽ അന്വേഷണ റിപ്പോർട്ടിൽ ഇല്ല. തീവ്ര വലതു ഗ്രൂപ്പുകളുടെ പ്രചാരണങ്ങൾ അയാളിൽ സ്വാധീനമുണ്ടാക്കിയിരുന്നു. അത്തരത്തിലുള്ള യൂട്യൂബ് ചാനലുകളുടെയും വെബ്സൈറ്റുകളുടെയും സബ്സ്ക്രൈബറായിരുന്നു ബ്രെൻറൺ.
കുട്ടിക്കാലത്തു തന്നെ നിരവധി സമ്മർദങ്ങളിലൂടെയാണ് ബ്രെൻറൺ കടന്നുപോയിരുന്നത്. മാതാപിതാക്കൾ പരസ്പരം പിരിഞ്ഞതും ശേഷം അമ്മക്കുണ്ടായ പുതിയ ബന്ധവും ബ്രെൻറനെ അസ്വസ്ഥമാക്കിയിരുന്നുവത്രെ.
ക്രിസ്ത്യൻ-ഇസ്ലാം യുദ്ധങ്ങളുടെ ചരിത്രം അയാൾ താൽപര്യത്തോടെ പഠിച്ചിരുന്നു. മുസ്ലിം കുടിയേറ്റമാണ് യൂറോപ്യൻ രാജ്യങ്ങളിലെ മുഴുവൻ പ്രശ്നങ്ങൾക്കും കാരണമെന്ന് കരുതിയിരുന്ന ആസ്ത്രേലിയക്കാരനായ ബ്രെൻറൺ ന്യൂസിലാൻറിൽ നടത്തിയ ആക്രമണം വർഷങ്ങൾക്ക് മുമ്പ് ആസൂത്രണം ചെയ്തതാണെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.
കടുത്ത വംശീയവിേദ്വഷത്താൽ പ്രചോദിതനായ െബ്രൻറൺ ടാറൻറ് ന്യൂസിലാൻറിലെ ക്രൈസ്റ്റ്ചർച്ച് മുസ്ലിം പള്ളിയിൽ 2019 മാർച്ചിലാണ് വെടിവെപ്പ് നടത്തിയത്. വെള്ളിയാഴ്ച ജുമുഅ പ്രാർഥനക്ക് എത്തിയ 51 ആളുകളെയാണ് അയാൾ കൂട്ടക്കൊല ചെയ്തത്. നിരവധി ആളുകൾക്ക് മാരകമായി പരിക്കേൽക്കുകയും ചെയ്തു. പൊതുവെ സമാധാന അന്തരീക്ഷമുള്ള ന്യൂസിലാൻറ് ഈ ആക്രമണത്തിൽ നടുങ്ങിയിരുന്നു. ആക്രമണത്തിന് ശേഷം, അറബ് - മുസ്ലിം വിഭാഗത്തിെൻറ ഭീതിയകറ്റാൻ പ്രധാനമന്ത്രി ജസീന്ത ആർഡേൺ നടത്തിയ ഇടപെടലുകൾ ലോകത്താകെ അവരുടെ സ്വീകാര്യത വർധിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.