കഞ്ചാവ് ഉപയോഗിച്ചിട്ടുണ്ടെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൻ
text_fieldsഓക്ലൻഡ്: കഞ്ചാവ് ഉപയോഗിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൻ. വർഷങ്ങൾക്ക് മുമ്പ് കഞ്ചാവ് ഉപയോഗിച്ചതായാണ് ജസീന്തയുടെ വെളിപ്പെടുത്തൽ. ഒക്ടോബർ 17ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുമ്പ് നടന്ന സംവാദത്തിലാണ് ജസീന്തയുടെ പരാമർശം.
ന്യൂസിലൻഡ് തെരഞ്ഞെടുപ്പിലെ ചൂടുള്ള ചർച്ച വിഷയമാണ് കഞ്ചാവ് നിയമവിധേയമാക്കുന്നതും ദയാവധവും. തെരഞ്ഞെടുപ്പ് ചർച്ചകളിൽ ഈ രണ്ട് വിഷയങ്ങളും സജീവമായി നില നിൽക്കുന്നതിനിടെയാണ് ജസീന്തയുടെ വെളിപ്പെടുത്തൽ. അതേസമയം, ജനങ്ങളുടെ അനുമതിയില്ലാതെ കഞ്ചാവ് നിയമവിധേയമാക്കില്ലെന്ന് ജസീന്ത പറഞ്ഞു. ഇക്കാര്യത്തിൽ രാഷ്ട്രീയം കലർത്തില്ലെന്നും അവർ വ്യക്തമാക്കി.
അതേസമയം, താൻ ഇതുവരെ കഞ്ചാവ് ഉപയോഗിച്ചിട്ടില്ലെന്നും നിയമവിധേയമാക്കുന്നതിന് എതിരാണെന്നും ജസീന്തയുടെ എതിരാളി ജൂഡിത് കോളിൻസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.