Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2021 9:15 AM IST Updated On
date_range 8 April 2021 9:15 AM ISTഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കുമായി ന്യൂസിലാൻഡ്
text_fieldsbookmark_border
വെല്ലിങ്ടൺ: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കുമായി ന്യൂസിലാൻഡ്. പ്രധാനമന്ത്രി ജസീന്ത ആർഡേനാണ് വിലക്കേർപ്പെടുത്തിയ വിവരം അറിയിച്ചത്.
ഏപ്രിൽ 11 മുതലാണ് യാത്രവിലക്ക് നിലവിൽ വരിക. ഏപ്രിൽ 28 വരെ വിലക്ക് തുടരുകയും ചെയ്യും. ന്യൂസിലാൻഡ് പൗരൻമാർക്കും വിലക്ക് ബാധകമാവും. താൽക്കാലികമാണ് വിലക്കെന്നും ജസീന്ത ആർഡേൻ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയിൽ കോവിഡിന്‍റെ രണ്ടാം തരംഗം രൂക്ഷമാവുന്നതിനിടെയാണ് ന്യൂസിലാൻഡ് യാത്ര വിലക്ക് ഏർപ്പെടുത്തിയത്. ഒരു ലക്ഷത്തിലേറെ പേർക്കാണ് രാജ്യത്ത് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story