ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡന് കോവിഡ്
text_fieldsവെല്ലിങ്ടൺ: ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡന് കോവിഡ് 19 സ്ഥിരീകരിച്ചു. ചെറിയ തോതിലുള്ള ലക്ഷണങ്ങൾ മാത്രമണുള്ളതെന്നും ഏഴ് ദിവസം വീട്ടിൽ പൂർണ വിശ്രമം തേടുകയാണെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
കഴിഞ്ഞ ആഴ്ച്ച ജസീന്തയുടെ ഭർത്താവ് ക്ലാർക്ക് ഗയ്‌ഫോർഡിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ജസീന്തയും നിരീക്ഷണത്തിലയിരുന്നു. തിങ്കളാഴ്ച തിരികെ ജോലിയിൽ പ്രവേശിക്കെയാണ് ഇവർക്കും കോവിഡ് പോസിറ്റീവായത്. കോവിഡ് പോസിറ്റീവായ കാര്യം ജസീന്ത തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.
കോവിഡിനെ ഏറ്റവും ഫലപ്രദമായി പ്രതിരോധിച്ച രാജ്യങ്ങളിൽ മുന്നിലാണ് ന്യൂസിലാൻഡ്. ഇക്കാര്യത്തിൽ ജസീന്തയുടെ ഭരണമികവ് ലോകപ്രശംസ നേടിയിരുന്നു. കോവിഡ് വ്യാപനവും മരണസംഖ്യയും കുറക്കാൻ രാജ്യത്ത് നടപ്പിലാക്കിയ നിയന്ത്രണങ്ങളാൽ സാധ്യമായിരുന്നു.
എന്നിരുന്നാലും ഒമിക്രോൺ വകഭേദം രാജ്യത്ത് കൂടുതലായി വ്യാപിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ ആഴ്ച 50,000ത്തിലധികം കേസുകളാണ് ന്യൂസിലാൻഡിൽ രേഖപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.