കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുനൽകാനൊരുങ്ങി ന്യൂസിലൻഡ്
text_fieldsവെലിങ്ടൺ: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുവരുത്തുന്നതിന്റെ ഭാഗമായി ന്യൂസിലൻഡ് അതിർത്തികൾ തുറക്കുന്നു. വാക്സിനേഷൻ പൂർത്തിയാക്കിയ ആസ്ട്രേലിയയിൽ കഴിയുന്ന ന്യൂസിലൻഡ് പൗരൻമാർക്ക് ഫെബ്രുവരി 27 മുതൽ രാജ്യത്തേക്ക് മടങ്ങാം. മറ്റു രാജ്യങ്ങളിലുള്ളവർക്ക് മാർച്ച് 13ഓടെയും മടങ്ങാം.
ഇവർക്ക് ഹോട്ടൽ ക്വാറന്‍റീനും ആവശ്യമില്ല. പകരം 10 ദിവസം സ്വയം നിരീക്ഷണത്തിൽ കഴിയണം. ഒക്ടോബറോടെ അതിർത്തികൾ പൂർണമായി തുറക്കുമെന്നാണ് പ്രധാനമന്ത്രി ജസീന്ത ആർഡേൻ അറിയിച്ചത്. കോവിഡിനെ തുരത്താൻ ന്യൂസിലൻഡ് സ്വീകരിച്ച കടുത്ത നടപടികൾക്കെതിരെ വ്യാപകവിമർശനമുയർന്നിരുന്നു.
മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ് ന്യൂസിലൻഡിലെ കോവിഡ് ബാധിതരുടെയും മരിച്ചവരുടെയും എണ്ണം. രാജ്യത്ത് 17,000 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്; 53 മരണവും. രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം 50,000ത്തിനു മുകളിൽ തുടരുമ്പോഴും കോവിഡ് നിയന്ത്രണങ്ങൾ ഡെന്മാർക് കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു.
New Zealand ready to ease Covid restrictionsമാസ്ക്, സാമൂഹിക അകലം അടക്കമുള്ള കോവിഡ് പ്രതിരോധമാർഗങ്ങൾ പാലിക്കേണ്ടതില്ലെന്നാണ് അധികൃതർ ജനങ്ങളെ അറിയിച്ചത്. ബ്രിട്ടനിലും നിയന്ത്രണങ്ങളിൽ ഇളവുവരുത്തിയിരുന്നു. യൂറോപ്പിൽ ഏറ്റവും ഉയർന്ന കോവിഡ് പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്ത ഫ്രാൻസും ഇളവുകൾക്കൊരുങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.