പുടിൻ ഉൾപ്പെടെ 100 റഷ്യക്കാർക്ക് യാത്രാനിരോധനം ഏർപ്പെടുത്തി ന്യൂസിലന്‍ഡ്
text_fieldsവെല്ലിങ്ടൺ: റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഉൾപ്പെടെ 100 റഷ്യക്കാർക്ക് യാത്രാനിരോധനം ഏർപ്പെടുത്തി ന്യൂസിലന്‍ഡ്. യുക്രെയ്നിലെ റഷ്യൻ അധിനിവേശവുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്നവരും റഷ്യൻ സർക്കാർ ഉദ്യോഗസ്ഥരുമായ നൂറ് റഷ്യക്കാർക്കാണ് യാത്രാനിരോധനമേർപ്പെടുത്തിയത്. തിങ്കളാഴ്ച ഔദ്യോഗിക പ്രസ്താവനയിലൂടെ ന്യൂസിലൻഡ് വിദേശകാര്യ മന്ത്രാലയം വിവരം അറിയിക്കുകയായിരുന്നു.
ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആർഡേണും വിദേശകാര്യ മന്ത്രി നനയ മഹൂട്ടയും സംയുക്തമായാണ് ഇവർക്ക് യാത്രാ നിരോധനമേർപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. റഷ്യൻ പ്രധാനമന്ത്രി മിഖായേൽ മിഷുസ്റ്റിൻ, വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്, പ്രതിരോധ മന്ത്രി സെർജി ഷോയിഗു, വിദേശകാര്യ വക്താവ് മരിയ സഖറോവ തുടങ്ങിയവരെല്ലാം പട്ടികയിൽ ഉൾപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.