ബീജിങ് ഒളിമ്പിക്സിൽ നിന്ന് നയതന്ത്ര ബഹിഷ്കരണം പ്രഖ്യാപിച്ച് ന്യൂസിലാൻഡും
text_fieldsവെല്ലിങ്ടൺ: യു.എസിന് പിന്നാലെ ബീജിങ് ശീതകാല ഒളിമ്പിക്സിൽ നിന്നും നയതന്ത്ര ബഹിഷ്കരണം പ്രഖ്യാപിച്ച് ന്യൂസിലാൻഡ്. നയതന്ത്ര പ്രതിനിധികളെ ചൈനയിലേക്ക് അയക്കില്ലെന്ന് ന്യൂസിലാൻഡ് അറിയിച്ചു. ഉപപ്രധാനമന്ത്രി ഗ്രാൻഡ് റോബട്സണാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് ഭീഷണി മൂലമാണ് ഒളിമ്പിക്സ് ബഹിഷ്കരിക്കുന്നതെന്നും ന്യൂസിലാൻഡ് വിശദീകരിച്ചിട്ടുണ്ട്.
മന്ത്രിതലത്തിലുള്ളവരെ ഒളിമ്പിക്സിന് അയക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. യു.എസിന്‍റെ തീരുമാനപ്രകാരമല്ല ന്യൂസിലാൻഡ് നയതന്ത്ര പ്രതിനിധികളെ അയക്കാത്തതെന്നും അദ്ദേഹം അറിയിച്ചു. ഒളിമ്പിക്സിലെ നയതന്ത്ര ബഹിഷ്കരണത്തിന് നിരവധി കാരണങ്ങളുണ്ട്. കോവിഡും അതിനൊരു കാരണമാണ്. നിലവിൽ പ്രതിനിധികളെ അയക്കാൻ പറ്റിയ ഒരു സാഹചര്യമില്ല. ചൈനയെ ഇക്കാര്യം ഒക്ടോബറിൽ തന്നെ അറിയിച്ചിരുന്നു.
ചൈനയുടെ മനുഷ്യാവകാശ ലംഘനങ്ങളിൽ ന്യൂസിലാൻഡ് നേരത്തെ തന്നെ പ്രതിഷേധമറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉയിഗുർ മുസ്ലിംകൾക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങളിൽ പ്രതിഷേധിച്ച് 2022ൽ ബീജിങ്ങിൽ നടക്കുന്ന ശീതകാല ഒളിമ്പിക്സ് ബഹിഷ്കരിക്കുമെന്ന് യു.എസ് അറിയിച്ചിരുന്നു . നയതന്ത്രപ്രതിനിധികളെ ചൈനയിലേക്ക് അയക്കില്ലെന്ന് യു.എസ് വ്യക്തമാക്കി. ചൈനയിലെ ഷിൻജിയാൻ പ്രവിശ്യയിൽ ഉയിഗുർ മുസ്ലിംകൾക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ ഉൾപ്പടെയുള്ള മനുഷ്യാവകാശ ലംഘനങ്ങളിലാണ് യു.എസ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.