ന്യൂസിലാൻഡിൽ ജസീന്ത മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു
text_fieldsവെല്ലിംഗ്ടൺ: ന്യൂസിലാൻഡിൽ ജസീന്ത ആർഡന്‍റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ചരിത്രത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിൽ നിന്ന് രാജ്യത്തിന്‍റെ സാമ്പത്തിക ഭദ്രത വീണ്ടെടുക്കുന്നത് സംബന്ധിച്ച് ചടങ്ങിൽ അവർ ഊന്നിപറഞ്ഞു
വീണ്ടും ജനങ്ങൾ തന്നിലേൽപ്പിച്ചത് വലിയ ഉത്തരവാദിത്തമാണ്. ഞങ്ങൾ അത് പൂർണ അർഥത്തിൽ ഉൾക്കൊണ്ട് മുന്നോട്ട് പോവും' പുതിയ മന്ത്രിസഭയുടെ ആദ്യ യോഗത്തിന് ശേഷം ആർഡൻ പറഞ്ഞു. നവംബർ 25 ന് പാർലമെന്‍റ് തുറക്കും.
ജസീന്ത ആർഡൻ സർക്കാറിൽ മന്ത്രിയായി മലയാളി പ്രിയങ്കാ രാധാകൃഷ്ണനുമുണ്ട്. യുവജന ക്ഷേമം, സാമൂഹിക വികസനം, സന്നദ്ധമേഖല എന്നീ വകുപ്പുകളുടെ ചുമതലയാണ് പ്രിയങ്കക്ക് ലഭിച്ചത്. ന്യൂസിലാൻഡിലെ ആദ്യ ഇന്ത്യൻ മന്ത്രിയാണ് പ്രിയങ്ക.
ന്യൂസിലൻഡിൽ രണ്ടാംവട്ടവും പ്രധാനമന്ത്രിയായ ജസീന്ത ആര്‍ഡന്‍ മന്ത്രിസഭയില്‍ സ്ത്രീപ്രാതിനിധ്യം ഉറപ്പ് വരുത്തിയിട്ടുണ്ട്. തനിച്ച് സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള ഭൂരിപക്ഷം നേടിയിരുന്നു ജസീന്തയുടെ ലേബര്‍ പാര്‍ട്ടി. 120ല്‍ 64 സീറ്റുകള്‍ ലേബര്‍ പാര്‍ട്ടി സ്വന്തമാക്കി. 49 ശതമാനം വോട്ടാണ് നേടിയത്. 1996ന് ശേഷം ഒരു പാര്‍ട്ടി തനിച്ച് ന്യൂസിലന്‍ഡിൽ ഇത്രയും സീറ്റുകള്‍ നേടുന്നത് ആദ്യമാണ്. എതിര്‍കക്ഷിയായ നാഷണല്‍ പാര്‍ട്ടിക്ക് 27 ശതമാനം വോട്ടും 34 സീറ്റുകളും മാത്രമേ നേടാനായുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.