സാങ്കേതിക തകരാർ; 10 മിനിറ്റുകൊണ്ട് വിമാനം 28,000 അടി താഴ്ത്തി
text_fieldsന്യൂയോർക്ക്: യു.എസിൽ സാങ്കേതിക തകരാർമൂലം 10 മിനിറ്റുകൊണ്ട് വിമാനം 28,000 അടി താഴ്ത്തി. കാബിൻ പ്രഷർ നഷ്ടപ്പെട്ടതിനെ തുടർന്നാണ് സംഭവമെന്നും വിമാനം സുരക്ഷിതമായി വിമാനത്താവളത്തിൽ ഇറക്കിയെന്നും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്.എ.എ) അറിയിച്ചു.
നെവാർക്ക് ലിബർട്ടി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ബുധനാഴ്ച പ്രാദേശിക സമയം രാത്രി 8.37ന് റോമിലേക്ക് പുറപ്പെട്ട ബോയിങ് 777 വിമാനത്തിനാണ് സാങ്കേതിക തകരാറുണ്ടായത്. തുടർന്ന് വിമാനം നെവാർക്ക് വിമാനത്തവളത്തിലേക്ക് തിരിച്ചുവിട്ടുകയായിരുന്നു. പുലർച്ചെ 12.27ന് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു.
270 യാത്രക്കാരും 14 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വൻ ദുരന്തത്തിൽനിന്നാണ് വിമാനം രക്ഷപ്പെട്ടത്. ഡിസംബറിലും സമാന സംഭവമുണ്ടായിരുന്നു. സാൻ ഫ്രാൻസിസ്കോയിലേക്കു പോയ വിമാനം 2,200 അടി താഴ്ചയിലേക്കാണ് പതിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.