ബലാത്സംഗം ചെയ്യുന്നവരുടെ അവയവം ഛേദിക്കാനുള്ള നിയമനിർമാണവുമായി നൈജീരിയ
text_fieldsഅബുജ: ബലാത്സംഗ കേസിലെ പുരുഷ പ്രതികളുടെ ലൈംഗിക അവയവം ഛേദിക്കാനുള്ള നിയമവുമായി നൈജീരിയന്‍ സംസ്ഥാനമായ കാഡുന. 14 വയസ്സില്‍ താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കാനും കഴിയുന്ന നിയമത്തിൽ കാഡുന ഗവർണർ ഒപ്പുവെച്ചു.
കുട്ടികൾക്ക് നേരെയുള്ല ലൈംഗിക അതിക്രമം തടയാൻ വലിയ തോതിലുള്ള നിയമനിര്മാണം വേണ്ടിവരുമെന്ന് ഗവർണർ നസീർ അഹമദ് അൽ റുവാഫി അഭിപ്രായപ്പെട്ടു.
കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന സ്ത്രീകളുടെ ഫലോപിയന്‍ ട്യൂബുകള്‍ നീക്കം ചെയ്യാനും സംസ്ഥാനത്ത് പ്രാബല്യത്തില്‍ വന്ന പുതിയ നിയമത്തില്‍ നിര്‍ദ്ദേശമുണ്ട്.
നേരത്തെ ബലാത്സംഗ കേസിലെ പ്രതികള്‍ക്ക് പരമാവധി 21 വര്‍ഷം തടവുശിക്ഷയും കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതികള്‍ക്ക് 12 വര്‍ഷം തടവുമായിരുന്നു നല്‍കിയിരുന്നത്.
എന്നാൽ ലോക് ഡൗൺ സമയത്ത് ബലാത്സംഗ കേസുകളുടെ എണ്ണം ക്രമാതീതമായി വർധിച്ചതോടെ വനിതാസംഘടനകൾ നിരന്തരമായി ആവശ്യപ്പെട്ടതിനെ തുടർന്നാണ് നിയമനിർമാണം നടത്താൻ സംസ്ഥാനം നിർബന്ധിതരായത്. 14 വയസ്സിന് മുകളിലുള്ളവരെ ബലാത്സംഗം ചെയ്താൽ ജീവപര്യന്തം കഠിനതടവ് നൽകാനും നിയമം അനുശാസിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.