സിൽവർ ലേക് ഓപൺ; നിഹാൽ സരിന് കിരീടം
text_fieldsതൃശൂർ: ലോകത്തെ മികച്ച അന്താരാഷ്ട്ര ചെസ് മത്സരങ്ങളിലൊന്നായ സിൽവർ ലേക് ഓപൺ ചാമ്പ്യൻഷിപ്പിൽ മലയാളി താരം നിഹാൽ സരിൻ ചാമ്പ്യനായി. സെർബിയയിൽ നടന്ന ടൂർണമെൻറിൽ ഒമ്പതു റൗണ്ടുകളിൽ എട്ടു പോയൻറ് സ്വന്തമാക്കിയാണ് അണ്ടർ 18 ചാമ്പ്യൻഷിപ്പിൽ വിജയകിരീടം ചൂടിയത്. ഏഴു കളികളിൽ വിജയവും രണ്ടു കളികളിൽ സമനിലയും സ്വന്തമാക്കി.
യഥാക്രമം റൗനക് സദ്വാനിയും അഭിമന്യു പുരാനികും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. 15 ഗ്രാൻറ് മാസ്റ്റർമാരും 17 ഇൻറർനാഷനൽ മാസ്റ്റർമാരുമടക്കം 27 ചെസ് ഫെഡറേഷനുകളിൽ നിന്നായി 131 പേരാണ് മത്സരത്തിൽ പങ്കെടുത്തത്. തൃശൂർ പൂത്തോളിൽ ഡോ. എ. സരിെൻറയും ഡോ. ഷിജിൻ എ. ഉമ്മറിെൻറയും മകനായ നിഹാൽ സരിൻ 2020 ലെ മികച്ച ഇന്ത്യൻ ചെസ് താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇൻറർനാഷനൽ ചെസ് ഫെഡറേഷന് (ഫിഡെ) ലോക യൂത്ത് ചെസ് ടൂര്‍ണമെൻറിലെ അണ്ടര്‍-18 വിഭാഗത്തിലും നിഹാല്‍ സ്വര്‍ണം നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.