ചൈനയിലെ ശീതകാല ഒളിമ്പിക്സ് യു.എസ് ബഹിഷ്കരിക്കണം –നിക്കി ഹാലി
text_fieldsവാഷിങ്ടൺ: മനുഷ്യാവകാശ ലംഘനങ്ങൾ തുടരുന്ന ചൈനയുമായി യു.എസ് സഹകരിക്കരുതെന്നാവശ്യപ്പെട്ട് മുൻ യു.എൻ അംബാസഡർ നിക്കി ഹാലി ഉൾപ്പെടെ റിപ്പബ്ലിക്കൻ അംഗങ്ങൾ രംഗത്ത്.
2022ൽ ചൈനയിൽ നടക്കുന്ന ശീതകാല ഒളിമ്പിക്സിൽനിന്ന് യു.എസ് പിന്മാറണമെന്ന് നിക്കി ഹാലി ആവശ്യപ്പെട്ടു. ഒളിമ്പിക്സിനായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ചൈനക്ക് പകരം മ
റ്റൊരു വേദി കണ്ടെത്തണമെന്നും അവർ നിർദേശിച്ചു.
2022 ഫെബ്രുവരി നാലു മുതലാണ് ശീതകാല ഒളിമ്പിക്സ് തുടങ്ങുന്നത്. മനുഷ്യാവകാശക്കുരുതികൾ മറച്ചുവെക്കാനുള്ള വേദിയായാണ് ചൈന ഒളിമ്പിക്സിനെ കാണുന്നത്. ഇതു തിരിച്ചറിയണമെന്നും നിക്കി പറഞ്ഞു. മത്സരത്തിൽനിന്ന് യു.എസ് പിന്മാറണമെന്നാവശ്യപ്പെട്ട് നിക്കി പ്രചാരണവും തുടങ്ങി.
അതേസമയം, റിപ്പബ്ലിക്കൻ നേതാക്കളുടെ ആവശ്യം കണക്കിലെടുത്ത് മത്സരത്തിൽനിന്ന് പിന്മാറുന്നത് പരിഗണനയിൽ ഇല്ലെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.