ദക്ഷിണ കൊറിയയിൽ ബഹുനില കെട്ടിടം ബസിന് മുകളിൽ തകർന്ന് വീണു; ഒമ്പതു മരണം
text_fieldsഗ്വാങ്‌ജു: ദക്ഷിണ കൊറിയയിൽ ബഹുനില കെട്ടിടം ബസിന് മുകളിൽ തകർന്ന് വീണുണ്ടായ അപകടത്തിൽ ഒമ്പതു പേർ മരിച്ചു. എട്ടു പേർക്ക് ഗുരുതര പരിക്കേറ്റു. ഗ്വാങ്‌ജു നഗരത്തിൽ അഞ്ചുനില കെട്ടിടം പൊളിച്ചു നീക്കുന്നതിനിടെയാണ് ബസിനു മുകളിൽ തകർന്നു വീണത്.
രാജ്യ തലസ്ഥാനമായ സീയൂളിന് തെക്ക് പടിഞ്ഞാറ് 270 കിലോമീറ്റർ അകലെയാണ് സംഭവം. റോഡിൽ നിർത്തിയിട്ടിരുന്ന ബസിന് മുകളിൽ കെട്ടിടം പതിക്കുകയായിരുന്നു. അപകടസമയത്ത് 17 പേർ ബസിൽ ഉണ്ടായിരുന്നു. കെട്ടിടാവശിഷ്ടങ്ങളിൽ ബസ് പൂർണമായി മൂടിപ്പോയി.
കെട്ടിടത്തിലുണ്ടായിരുന്ന നിർമാണ തൊഴിലാളികളെ ഒഴിപ്പിച്ചു. അപകട കാരണത്തെ കുറിച്ച് പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. നിരവധി ദുരന്തങ്ങളെ തുടർന്ന് ദക്ഷിണ കൊറിയയിൽ നിർമാണ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ ഭരണകൂടം സ്വീകരിച്ചു വരികയാണ്.
1995ൽ ഡിപ്പാർട്ട്‌മെന്‍റ് സ്റ്റോർ തകർന്നുണ്ടായ അപകടത്തിൽ 500ലധികം പേർക്ക് ജീവഹാനി സംഭവിച്ചിരുന്നു. 2020ൽ പാലം തകർന്ന് 49 പേർ മരിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.