പെൻഷൻ കൊടുക്കാൻ കാശില്ല; ചൈനയിൽ വിരമിക്കൽ പ്രായം വൈകിപ്പിക്കുന്നു
text_fieldsബെയ്ജിങ്: ചൈനയിൽ സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം വൈകിപ്പിക്കാൻ തീരുമാനിച്ച് കമ്യൂണിസ്റ്റ് പാർട്ടി. കർക്കശമായ ഒറ്റക്കുട്ടിനയം വരുത്തിവെച്ച ദൂരവ്യാപകപരിണിതഫലത്തെ തുടർന്നാണ് പുതിയ തീരുമാനം. ഒറ്റക്കുട്ടി നയത്തെ തുടർന്ന് രാജ്യത്ത് മുതിർന്നവരുടെ എണ്ണമാണ് യുവാക്കളേക്കാൾ കൂടുതൽ.
അതിനാൽ സർക്കാർ സർവിസിൽനിന്ന് ജീവനക്കാർ വിരമിക്കുന്നതോടെ പെൻഷനടക്കമുള്ള ആനുകൂല്യങ്ങൾ നൽകാൻ ഭീമമായ സാമ്പത്തിക ബാധ്യതയാണ് വേണ്ടിവരുന്നത്.
വിരമിക്കൽ വൈകിപ്പിക്കുന്നതു സംബന്ധിച്ച പരിഷ്കരിച്ച നയം ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി മാർച്ച് ഒന്നുമുതൽ നടപ്പാക്കും. ഒറ്റക്കുട്ടി നയം പ്രകൃതിദത്തമായുള്ള ജനസംഖ്യ നിയമത്തെ അട്ടിമറിച്ചു. സ്ത്രീ-പുരുഷ അനുപാതത്തിൽ മാത്രമല്ല, ചൈനയിലെ തൊഴിലാളികളുടെ എണ്ണത്തെയും ബാധിച്ചു.
വിരമിക്കൽ പ്രായം വൈകിപ്പിക്കുന്നത് പുതുതായി ബിരുദം പൂർത്തിയാക്കുന്ന യുവാക്കളുടെ തൊഴിൽ ലഭ്യതക്കും തടസ്സംസൃഷ്ടിക്കുമെന്നും വിലയിരുത്തലുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.