Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഒ​മി​ക്രോ​ൺ...

ഒ​മി​ക്രോ​ൺ ഡെ​ൽ​റ്റ​യേ​ക്കാ​ൾ മാ​ര​ക​മ​ല്ല എ​ന്ന​തി​ന്​ തെ​ളി​വി​ല്ല –ബ്രി​ട്ടീ​ഷ്​ ഗ​വേ​ഷ​ക​ർ

text_fields
bookmark_border
omicron covid 19
cancel

ല​ണ്ട​ൻ: കോ​വി​ഡി​െൻറ പു​തി​യ വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ണി​ന്​ ഡെ​ൽ​റ്റ​യേ​ക്കാ​ൾ പ്ര​ഹ​ര​ശേ​ഷി കു​റ​വാ​െ​ണ​ന്ന​തി​ന്​ തെ​ളി​വി​ല്ലെ​ന്ന്​ ബ്രി​ട്ടീ​ഷ്​ ഗ​വേ​ഷ​ക​ർ. ബ്രി​ട്ട​നി​ൽ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം​ദി​വ​സ​വും കോ​വി​ഡ്​ കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ല​ണ്ട​നി​ലെ ഇം​പീ​രി​യ​ൽ കോ​ള​ജ്​ പു​തി​യ പ​ഠ​ന റി​പ്പോ​ർ​ട്ട്​ പു​റ​ത്തു​വി​ട്ട​ത്. ഒ​മി​ക്രോ​ണി​ന്​ ഡെ​ൽ​​റ്റ​യേ​ക്കാ​ൾ അ​ഞ്ചു​മ​ട​ങ്ങ്​ വ്യാ​പ​ന ശേ​ഷി​യു​ണ്ടെ​ന്നാ​ണ്​ ബ്രി​ട്ട​നി​ലെ കോ​വി​ഡ്​ ബാ​ധി​ത​രു​ടെ എ​ണ്ണം ന​ൽ​കു​ന്ന സൂ​ച​ന.

അ​തേ​സ​മ​യം, ഇ​ക്കാ​ര്യ​ത്തി​ൽ നി​ഗ​മ​ന​ത്തി​ലെ​ത്താ​ൻ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​വേ​ണ​മെ​ന്നാ​ണ്​ ആ​രോ​ഗ്യ വി​ദ​ഗ്​​ധ​രു​ടെ പ​ക്ഷം. വെ​ള്ളി​യാ​ഴ്ച 93,045 പേ​ർ​ക്കാ​ണ്​ ബ്രി​ട്ട​നി​ൽ​ പു​തു​താ​യി ​കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ യു.​കെ​യി​ൽ കോ​വി​ഡ്​ ബാ​ധി​ത​രു​ടെ എ​ണ്ണം 1.11 കോ​ടി​യാ​യി. 111 മ​ര​ണ​വും പു​തു​താ​യി സ്​​ഥി​രീ​ക​രി​ച്ചു. കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1,47,000 ആ​യി. ഒ​മി​ക്രോ​ണാ​ണ്​ ഇ​പ്പോ​ൾ രാ​ജ്യ​ത്ത്​ പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന പ്ര​ധാ​ന വ​ക​ഭേ​ദം. ഒ​രാ​ഴ്ച മു​മ്പ്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യ സു​നാ​മി ഇ​പ്പോ​ൾ ഞ​ങ്ങ​ളെ ബാ​ധി​ക്കാ​ൻ തു​ട​ങ്ങി​യി​രി​ക്കു​ന്നു​വെ​ന്നും സ്​​കോ​ട്​​ല​ൻ​ഡ്​​ ഫ​സ്​​റ്റ്​​ മി​നി​സ്​​റ്റ​ർ നി​കോ​ള സ്​​റ്റ​ർ​ജ​ൻ അ​റി​യി​ച്ചു. യൂ​റോ​പ്പി​ൽ വ​ള​രെ വേ​ഗ​ത്തി​ൽ വാ​ക്​​സി​ൻ വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നൊ​പ്പം ഒ​മി​ക്രോ​ണി‍െൻറ വി​നാ​ശ​ക​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക കൂ​ടി​യാ​ണ്​ ല​ക്ഷ്യ​മെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ്​ ജോ​ൺ​സ​ൺ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Omicron
News Summary - ‘No evidence’ Omicron milder than Delta, British researchers say
Next Story