9/11 ഭീകരാക്രമണത്തിെൻറ അന്വേഷണ രേഖകൾ പുറത്തുവിട്ട് എഫ്.ബി.െഎ
text_fieldsവാഷിങ്ടൺ: 2001 സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തെ കുറിച്ചുള്ള അന്വേഷണ രേഖകൾ പരസ്യപ്പെടുത്തി എഫ്.ബി.ഐ. ആക്രമണത്തിന് സൗദി സർക്കാർ ധനസഹായം നൽകിയതിന് തെളവുകളില്ലെന്ന് റിപ്പോർട്ടിൽ വെളിപ്പെടുത്തി.
വിമാനങ്ങൾ റാഞ്ചിയവർക്ക് യു.എസിലെ സൗദി അസോസിയേറ്റ്സുമായി ഉണ്ടായിരുന്ന ബന്ധങ്ങൾ രേഖയിൽ വിവരിക്കുന്നുണ്ടെങ്കിലും സൗദി സർക്കാർ ഗൂഢാലോചനയിൽ പങ്കാളിയായിരുന്നുവെന്നതിന് തെളിവുകളില്ല. ശനിയാഴ്ചയാണ് എഫ്.ബി.ഐ 16 പേജ് വരുന്ന അന്വേഷണരേഖകൾ പുറത്തുവിട്ടത്.
അന്വേഷണരേഖകൾ പരസ്യപ്പെടുത്തിയ യു.എസ് തീരുമാനം സൗദി സ്വാഗതം ചെയ്തു. ആക്രമണത്തിലെ പ്രതികൾക്ക് സഹായം നൽകിയെന്ന വാദം തെറ്റാണെന്ന് തെളിയിക്കാൻ ഇതിലൂടെ സാധിക്കുമെന്നും സൗദി അധികൃതർ പറഞ്ഞു.
യു.എസ് പ്രസിഡൻറ് ജോ ബൈഡെൻറ നിർദേശപ്രകാരമാണ് എഫ്.ബി.ഐ അന്വേഷണ രേഖകൾ പുറത്തുവിട്ടത്. എഫ്.ബി.ഐയുടെ അന്വേഷണത്തിന് സഹായിച്ച രഹസ്യരേഖകൾ ഇത്രയും കാലം പുറത്തുവിട്ടിരുന്നില്ല.
ഭീകരാക്രമണം നടത്തിയ 19ൽ15 പേരും സൗദി പൗരന്മാരായിരുന്നു. കൊല്ലപ്പെട്ട അൽഖാഇദ തലവൻ ഉസാമ ബിൻ ലാദിനും സൗദിയിലെ പ്രമുഖ കുടുംബാംഗമാണ്.
അൽഖാഇദ ഭീകരരെ സൗദി സർക്കാറിലെ ഉദ്യോഗസ്ഥർ സഹായിച്ചുവെന്ന് തെളിയിക്കുന്ന രേഖകൾ മറച്ചുവെന്നായിരുന്നു പ്രധാന ആരോപണം. എന്നാൽ ആക്രമണത്തിൽ പങ്കുണ്ടെന്ന ആരോപണം സൗദി തള്ളുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.