യു.എസ് പ്രസിഡന്റായാല്‍ എച്ച് വൺ ബി വിസ അവസാനിപ്പിക്കും -വിവേക് രാമസ്വാമി
text_fieldsവാഷിങ്ടണ്‍: താൻ പ്രസിഡന്റായാൽ ഇന്ത്യയിൽ നിന്നടക്കമുള്ള വിദേശ പൗരൻമാർക്ക് യു.എസ് കമ്പനികളിൽ ജോലി ചെയ്യാൻ അനുവദിക്കുന്ന നോണ്‍ ഇമിഗ്രന്റ് വിസയായ എച്ച് വൺ ബി വിസ സമ്പ്രദായം അവസാനിപ്പിക്കുമെന്ന് റിപ്പബ്ലിക് പാര്‍ട്ടിയുടെ യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ മത്സരിക്കുന്ന വിവേക് രാമസ്വാമി. ഇന്ത്യൻ വംശജൻ കൂടിയാണ് 38കാരനായ വിവേക് രാമസ്വാമി.
ലോട്ടറി സമ്പ്രദായമാണ് എച്ച് വൺ ബി വിസയെന്നും ഇതിന് പകരം യഥാര്‍ഥ യോഗ്യത അടിസ്ഥാനമാക്കിയുള്ള പ്രവേശനമാണ് വേണ്ടതെന്നും രാമസ്വാമി വാദിച്ചു. എച്ച് വൺ ബി വിസ ഒരു തരത്തിലുള്ള അടിമത്തമാണെന്നും വിവേക് രാമസ്വാമി ആരോപിച്ചു. എച്ച് വൺ ബി വിസയുടെ ഉപയോക്താക്കളിൽ നാലിൽ മൂന്ന് ഭാഗവും ഇന്ത്യൻ തൊഴിലാളികളാണ്.
വിവേക് രാമസ്വാമിയുടെ മുന്‍ കമ്പനിയായ റോവന്റ് മുന്‍ കമ്പനി റോവന്റ് സയന്‍സസ് 29 തവണ ഈ വിസ സമ്പ്രദായം ഉപയോഗിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിവര്‍ഷം 65,000 എച്ച് വൺ ബി വിസയാണ് യു.എസ് അനുവദിക്കുന്നത്. എച്ച് വൺ ബി വിസയുടെ എണ്ണം 1,30,000 ആയി വർധിപ്പിക്കണ് ശിപാർശ ചെയ്യുന്ന ബില്ല് ഇന്ത്യൻ വംശജനായ കോൺഗ്രസ് പ്രതിനിധി രാജ കൃഷ്ണമൂര്‍ത്തി കഴിഞ്ഞ ജൂലൈയിൽ അവതരിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.