200 ദിവസങ്ങളായി പ്രദേശിക കോവിഡ് കേസുകളില്ലാത്ത ഒരു രാജ്യം
text_fieldsതായ്പെയ്: പ്രാദേശികമായി കോവിഡ് കേസുകളൊന്നുമില്ലാതെ 200 ദിവസങ്ങൾ പൂർത്തിയാക്കി തായ്വാൻ. ഏപ്രിൽ 12നാണ് അവസാനമായി തായ്വാനിൽ പ്രാദേശികമായി കേസ് റിപ്പോർട്ട് ചെയ്തത്. വൈറസിെൻറ രണ്ടാം വരവും രാജ്യത്തെ ബാധിച്ചിട്ടില്ല. കോവിഡിെൻറ തുടക്ക കാലത്ത് തന്നെ അതിർത്തികൾ അടച്ചതും ശക്തമായ കൊവിഡ് പ്രോട്ടോക്കോൾ നടപ്പാക്കാൻ സാധിച്ചതുമാണ് വിജയത്തിന് പിന്നിൽ.
2.3 കോടി ജനങ്ങൾ താമസിക്കുന്ന ദ്വീപ് രാഷ്ട്രമാണ് തായ്വാൻ. 553 കോവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. ഇതിൽ ഏഴ് പേർ മരിക്കുകയും ചെയ്തു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി വിദേശത്ത് നിന്നും വന്നവരിൽ പലർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. അത്തരം കേസുകളെ ജാഗ്രതയോടെ കൈകാര്യം ചെയ്യുന്നതിനാൽ സമ്പർക്കം മൂലമുള്ള രോഗികൾ തീർത്തും ഇല്ലാതാവുകയാണ് തായ്വാനിൽ.
2003ൽ സാർസ് എന്ന രോഗത്തിെൻറ കെടുതികൾ ഒരുപാട് അനുഭവിച്ച രാജ്യമായതിനാൽ കോവിഡിനെ തോൽപ്പിക്കാനുള്ള പരിശ്രമങ്ങളിൽ ജനങ്ങളുടെ ഭാഗത്തുനിന്നും വലിയ പങ്കാളിത്തവും പിന്തുണയും അധികൃതർക്ക് ലഭിച്ചതും ഗുണമായി. അമേരിക്കയിലും ഇറ്റലിയിലും മറ്റ് പല രാജ്യങ്ങളിലും കോവിഡ് രണ്ടാം വരവറിയിച്ചപ്പോൾ തായ്വാൻ അതീവ ജാഗ്രതയോടെ കോവിഡിനെ തോൽപ്പിച്ചിരിക്കുകയാണ്.
2020ലും സാമ്പത്തികമായി വളർച്ച രേഖപ്പെടുത്തിയ ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് തായ്വാൻ. കോവിഡ് വൈറസിനെ നേരിടുന്നതിൽ തായ്വാൻ നേടിയ വിജയമാണ് ഇതിന് പിന്നിലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ട ജനുവരിയിൽ തന്നെ വിദേശികളെ രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്നും തായ്വാൻ വിലക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.