മങ്കിപോക്സിന് കൂട്ട വാക്സിനേഷന്റെ ആവശ്യമില്ലെന്ന് ലോകാരോഗ്യസംഘടന
text_fieldsവാഷിങ്ടൺ: മങ്കിപോക്സിന് കൂട്ട വാക്സിനേഷൻ ആവശ്യമില്ലെന്ന് ലോകാരോഗ്യസംഘടന. 78ഓളം രാജ്യങ്ങളിലായി 18,000 പേർക്ക് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ലോകാരോഗ്യ സംഘടനയുടെ പ്രതികരണം. മങ്കിപോക്സ് ബാധിച്ചവർ, ആരോഗ്യപ്രവർത്തകർ, ലാബ് ജീവനക്കാർ, ഒന്നിലധികം ലൈംഗിക പങ്കാളികൾ ഉള്ളവർ എന്നിവർക്ക് മാത്രം വാക്സിൻ നൽകിയാൽ മതിയെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിലപാട്.
മങ്കിപോക്സിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടന വാക്സിൻ സംബന്ധിച്ച നിലപാട് വ്യക്തമാക്കിയത്. ഈ രോഗബാധ നിയന്ത്രിക്കാൻ സാധിക്കും. രോഗത്തെ രാജ്യങ്ങളും സമൂഹങ്ങളും വ്യക്തികളും അവരെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കുകയും വെല്ലുവിളികളെ ഗൗരവമായി കാണുകയും ചെയ്താൽ രോഗത്തെ പ്രതിരോധിക്കാമെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.
സ്മോൾപോക്സിനുള്ള വാക്സിനായ എം.വി.എ-ബി.എൻ കാനഡ അംഗീകരിച്ചിട്ടുണ്ട്. യുറോപ്യൻ യൂണിയനും അമേരിക്കയും ഈ വാക്സിൻ ഉപയോഗിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. മങ്കിപോക്സിന് വാക്സിൻ ഫലപ്രദമാണോയെന്ന കാര്യത്തിൽ വിവരങ്ങളില്ല. എത്ര ഡോസ് വേണമെന്നത് സംബന്ധിച്ചും ഇപ്പോൾ രേഖകളില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.