കഞ്ചാവ് കൈവശം വെച്ചതിന് ആരെയും ജയിലിലിടരുത് -ബൈഡൻ
text_fieldsവാഷിംങ്ടൺ: ചെറിയ അളവിൽ കഞ്ചാവ് കൈവശംവെച്ചതിന് ശിക്ഷിക്കപ്പെട്ട ആയിരക്കണക്കിന് അമേരിക്കക്കാർക്ക് പ്രസിഡന്റ് ജോ ബൈഡൻ മാപ്പ് നൽകി. കഞ്ചാവ് കേസ് പ്രതികൾക്ക് മാപ്പു നൽകാൻ വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാർക്ക് അദ്ദേഹം നിർദേശം നൽകുകയും ചെയ്തു. ഇത് പ്രകാരമുള്ള ക്രിമിനൽ ശിക്ഷകൾ കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുമെന്ന് ബൈഡൻ അറിയിച്ചു.
ചെറിയ അളവിൽ കഞ്ചാവ് ഉപയോഗിക്കുകയും കൈവശം വെക്കുകയും ചെയ്തതിന്റെ പേരിൽ നിരവധിയാളുകൾക്ക് തൊഴിലും വിദ്യാഭ്യാസവും നഷ്ടപ്പെട്ട സാഹചര്യത്തിലാണ് ബൈഡന്‍റെ പ്രഖ്യാപനം. കഞ്ചാവ് കൈവശംവെച്ചതിന് ആരും ജയിലിൽ കിടക്കേണ്ടതില്ലെന്നും ഇതിന്‍റെപേരിൽ നിരവധി ജീവിതങ്ങൾ തകർന്നു പോയെന്നും തെറ്റുകൾ തിരുത്തേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, വൻതോതിലുള്ള കഞ്ചാവ് കടത്ത്, വിപണനം, പ്രായപൂർത്തിയാകാത്തവർക്ക് വിൽപന നടത്തൽ തുടങ്ങിയ കേസുകളിൽ ഇളവ് നൽകില്ലെന്ന് ബൈഡൻ അറിയിച്ചു. 2019-ൽ ജനസംഖ്യയുടെ 18 ശതമാനമെങ്കിലും കഞ്ചാവ് ഉപയോഗിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. വിനോദത്തിനോ മെഡിക്കൽ ആവശ്യങ്ങൾക്കോ വേണ്ടി ഏതാനും സംസ്ഥാനങ്ങൾ കഞ്ചാവ് ഉപയോഗത്തിന് അനുമതി നൽകിയിട്ടുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.