'ലാഹോറിലെ പമ്പുകളിൽ പെട്രോളില്ല, എ.ടി.എമ്മുകളിൽ പണവും'; വിമർശനവുമായി ക്രിക്കറ്റ് താരം മുഹമ്മദ് ഹഫീസ്
text_fieldsലാഹോർ: പാകിസ്താനിൽ സാധാരണക്കാർ നേരിടുന്ന പ്രശ്‌നങ്ങൾ തുറന്നു കാട്ടി മുൻ ക്രിക്കറ്റർ മുഹമ്മദ് ഹഫീസിന്‍റെ ട്വീറ്റ്. ലാഹോറിലെ പമ്പുകളിൽ പെട്രോളില്ലാത്തതും എ.ടി.എമ്മുകളിൽ പണമില്ലാത്തതുമാണ് താരം ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്. പോസ്റ്റിൽ പ്രമുഖ രാഷ്ട്രീയ നേതാക്കളെ ടാഗ് ചെയ്തിട്ടുണ്ട്.
ലാഹോറിലെ ഏതെങ്കിലും പമ്പുകളിൽ പെട്രോളുണ്ടോ? എ.ടി.എം മെഷീനുകളിൽ പണമുണ്ടോ? എന്തുകൊണ്ടാണ് ഒരു സാധാരണക്കാരൻ രാഷ്ട്രീയ തീരുമാനങ്ങളിൽനിന്ന് ദുരിതമനുഭവിക്കുന്നത് -മുൻ പാക് ഓൾറൗണ്ടർ ട്വിറ്ററിൽ കുറിച്ചു. പ്രധാനമന്ത്രി ഷഹബാസ് ശരീഫ്, മുൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ ഉൾപ്പെടെയുള്ള നേതാക്കളെ ടാഗ് ചെയ്തായിരുന്നു ഹഫീസിന്‍റെ ട്വീറ്റ്.
ഹൈവേ ഉപരോധത്തെ തുടർന്ന് പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലും സമീപപ്രദേശങ്ങളിലും പെട്രോളിയം ഉൽപന്നങ്ങൾക്ക് ക്ഷാമം നേരിടുന്നതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇംറാൻ ഖാൻ രാജിവെച്ചതിനു പിന്നാലെയാമ് രാജ്യത്തിന്‍റെ 23ാമത് പ്രധാനമന്ത്രിയായി ഷഹബാസ് ശരീഫ് അധികാരത്തിലേറിയത്. എന്നാൽ ഇംറാൻ 'ആസാദി മാർച്ചെ'ന്ന പേരിൽ നടത്തുന്ന പ്രതിഷേധ റാലികൾ തടയുന്നതിന്‍റെ ഭാഗമായി റോഡുകളിൽ തടസ്സം സൃഷ്ടിച്ചത് ഗതാഗതത്തെ ബാധിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.