25 വർഷത്തിനിടെ ആദ്യമായി വനിത പ്രാതിനിധ്യമില്ല; വിശ്വസ്തരെ ചേർത്ത് പി.ബി പുനഃസംഘടിപ്പിച്ച് ഷി ജിൻപിങ്
text_fieldsബെയ്ജിങ്: 25 വർഷത്തിനിടെ ആദ്യമായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഉന്നതാധികാര സമിതിയിൽ വനിത പ്രാതിനിധ്യം ഇല്ല. ഞായറാഴ്ചയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി പോളിറ്റ് ബ്യൂറോ അംഗങ്ങളുടെ ചിത്രം പുറത്തുവന്നത്. കഴിഞ്ഞ പോളിറ്റ് ബ്യൂറോയിലെ ഏക വനിത പ്രാതിനിധ്യമായ സൺ ചുൻലൻ രാജിവെച്ചിരുന്നു. അവർക്ക് പകരം ഇക്കുറി പുതിയ വനിതയെ നിയമിച്ചിട്ടുമില്ല. പാർട്ടിയിൽ അധികാരമുറപ്പിക്കുന്നതിന്റെ ഭാഗമായി മുൻ സെക്രട്ടറിമാരടക്കം ഏഴ് അംഗങ്ങളെ ഷി ജിൻപിങ് പുറത്താക്കിയിരുന്നു.
ഈ വർഷം ആദ്യം മെട്രോപോളിസിൽ രണ്ട് മാസത്തെ കോവിഡ് -19 ലോക്ഡൗണിന് മേൽനോട്ടം വഹിച്ച നിലവിലെ ഷാങ്ഹായ് പാർട്ടി നേതാവ് ലി ക്വിയാങ് അടുത്ത വർഷം വിരമിക്കുന്ന ലി കെക്വിയാങ്ങിന്റെ പിൻഗാമിയായി പ്രധാനമന്ത്രിയായി ചുമതലയേൽക്കുമെന്നും റിപ്പോർട്ടുണ്ട്.
രണ്ട് മുൻ സെക്രട്ടറിമാരുൾപ്പെടെ നാലു സഖ്യകക്ഷികളെ ഏഴംഗ പി.ബിയിൽ ചേർത്ത് ശക്തി പ്രകടിപ്പിച്ചിരിക്കുകയാണ് ഷി ജിൻപിങ് എന്നാണ് രാഷ്ട്രീയ വിദഗ്ധരുടെ അഭിപ്രായം. അടുത്ത സഹായി ഡിംഗ് സൂക്സിയാങ്, ഗ്വാങ്‌ഡോങ് പാർട്ടി മേധാവി ലി ഷി, ബെയ്ജിങ് പാർട്ടി മേധാവി കായ് ക്വി എന്നിവരും പുതിയ പി.ബി അംഗങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.