എ.ഐ പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി നൊബേൽ ജേതാവ് ജോഫ്രി ഇ. ഹിന്‍റൻ
text_fieldsസ്റ്റോക്ഹോം: മെഷീൻ ലേണിങ്ങിലെ മുന്നേറ്റങ്ങൾക്ക് 2024ലെ ഭൗതികശാസ്ത്ര നൊബേൽ അമേരിക്കക്കാരനായ ജോൺ ജെ. ഹോപ്ഫീൽഡിനോടൊപ്പം പങ്കിട്ട കനേഡിയൻ ഗവേഷകനായ ജോഫ്രി ഇ. ഹിന്‍റൻ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ (എ.ഐ) അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ്.
ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ വളർച്ചക്ക് സഹായിച്ച കൃത്രിമ ന്യൂറൽ നെറ്റ്‍വർക്ക് ഗവേഷണത്തിനാണ് ഇവർക്ക് പുരസ്കാരം ലഭിച്ചത്. നിർമിത ന്യൂറൽ നെറ്റ്‌വർക്കുകൾ ഉപയോഗിച്ച് മെഷീൻ ലേണിങ് സാധ്യമാക്കുന്ന അടിസ്ഥാന കണ്ടെത്തലുകൾക്കും കണ്ടുപിടുത്തങ്ങൾക്കുമായാണ് പുരസ്കാരം.
അവാർഡ് പ്രഖ്യാപനത്തെ തുടർന്നുള്ള ഒരു കോൺഫറൻസ് കോളിനിടെയാണ് എ.ഐ സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള പുരോഗതിയെക്കുറിച്ച് ഹിന്‍റൻ ആശങ്കകൾ പ്രകടിപ്പിച്ചത്. ഇതിന്‍റെ പ്രത്യാഘാതങ്ങളെ കുറിച്ചും ഹിന്‍റൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എ.ഐയുടെ അമിത ഉപയോഗം പലപ്പോഴും ആശങ്കങ്ങൾ സൃഷ്ടിക്കുന്നവയാണെന്ന് ഹിന്‍റൻ പറയുന്നു.
ആരോഗ്യ സംരക്ഷണം, ശാസ്ത്ര ഗവേഷണം, കാലാവസ്ഥാ വ്യതിയാന ലഘൂകരണം തുടങ്ങിയ മേഖലകളിൽ എ.ഐയുടെ അനന്തമായ സാധ്യതകളെ അംഗീകരിക്കുമ്പോൾ,അതിന്‍റെ അപ്രതീക്ഷിത പ്രത്യാഘാതങ്ങൾക്കും എതിരെ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എ.ഐ പല മേഖലകളിലേക്കും കൂടുതൽ സമന്വയിക്കുന്ന സമയത്താണ് ഹിന്‍റന്‍റെ ഈ മുന്നറിയിപ്പ്. ശക്തമായ സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിന് ശാസ്ത്രജ്ഞരും നയരൂപീകരണക്കാരും വ്യവസായ പ്രമുഖരും തമ്മിലുള്ള സഹകരണം വർധിപ്പിക്കണമെന്നും ഹിന്‍റൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.