നൊബേൽ സമ്മാനത്തുക ഉയർത്തുന്നു; ഏകദേശം 8.18 കോടി രൂപ ലഭിക്കും
text_fieldsസ്റ്റോക്ഹോം: നൊബേൽ പുരസ്കാര ജേതാക്കൾക്കുള്ള സമ്മാനത്തുക ഈ വർഷം മുതൽ 1.1 കോടി സ്വീഡിഷ് ക്രോണ (ഏകദേശം 8.18 കോടി രൂപ) ആയി ഉയർത്തുന്നു. നിലവിൽ ഒരു കോടി ക്രോണയാണ്. തുക ഉയർത്താനുള്ള സാമ്പത്തികശേഷിയുള്ളതുകൊണ്ടാണ് വർധിപ്പിക്കുന്നതെന്ന് നൊബേൽ ഫൗണ്ടേഷൻ അറിയിച്ചു.
1901ൽ ആദ്യമായി നൊബേൽ പുരസ്കാരം ഏർപ്പെടുത്തുമ്പോൾ ഒന്നരലക്ഷം ക്രോണയായിരുന്നു സമ്മാനത്തുക. 2017ൽ 80 ലക്ഷത്തിൽനിന്ന് 90 ലക്ഷമായും 2020ൽ ഒരു കോടിയായും ഉയർത്തി.
പുരസ്കാര ജേതാക്കളെ ഒക്ടോബർ ആദ്യം പ്രഖ്യാപിക്കും. സ്വീഡിഷ് രസതന്ത്രജ്ഞൻ ആൽഫ്രഡ് നൊബേലിന്റെ പേരിലുള്ള പുരസ്കാരം ഡിസംബർ പത്തിനാണ് വിതരണംചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.