നൊബേൽ പുരസ്കാര പ്രഖ്യാപനത്തിന് ഇന്ന് തുടക്കം
text_fieldsസ്റ്റോക്ക്ഹോം: ഈ വർഷത്തെ നൊബേൽ പുരസ്കാര പ്രഖ്യാപനത്തിന് ഇന്ന് തുടക്കമാവും. ഒക്ടോബർ മൂന്ന് മുതൽ 10 വരെയാണ് പുരസ്കാര ജേതാക്കളെ പ്രഖ്യാപിക്കുക. വൈദ്യശാസ്ത്രത്തിലെ നൊബേൽ ജോതാവിനെയാണ് തിങ്കളാഴ്ച പ്രഖ്യാപിക്കുന്നത്. തുടർന്ന് ഭൗതിക ശാസ്ത്രം, രസതന്ത്രം, സാഹിത്യം എന്നീ മേഖലകളിലെ പുരസ്കാര പ്രഖ്യാപനം യഥാക്രമം ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ നടക്കും.
സമാധാനത്തിനുള്ള നൊബേൽ വെള്ളിയാഴ്ച പ്രഖ്യാപിക്കും. സാമ്പത്തിക ശാസ്ത്രത്തിലെ പുരസ്കാര പ്രഖ്യാപനം ഒക്ടോബർ 10നാണ്. ജേതാക്കളെ ഒക്ടോബറിൽ പ്രഖ്യാപിക്കുമെങ്കിലും പുരസ്കാരം സമ്മാനിക്കുക ഡിസംബറിലാണ്.
സ്വീഡിഷ് ശാസ്ത്രജ്ഞനായ ആൽഫ്രഡ് നൊബേലിന്‍റെ സ്മരണാർഥം 1901ൽ നൊബേൽ ഫൗണ്ടേഷനാണ് പുരസ്കാരങ്ങൾ നൽകാൻ ആരംഭിച്ചത്. വൈദ്യശാസ്ത്രം, ഭൗതിക ശാസ്ത്രം, രസതന്ത്രം, സാഹിത്യം, സാഹിത്യം, സാമ്പത്തികം എന്നീ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയവർക്കാണ് പുരസ്കാരങ്ങൾ നൽകുക. 1968ൽ സ്വീഡൻ സെൻട്രൽ ബാങ്കാണ് സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം നൽകാൻ ആരംഭിച്ചത്.
നൊബേൽ സമ്മാനം നേടിയ ആദ്യ ഏഷ്യക്കാരനാണ് രവീന്ദ്രനാഥ ടാഗോർ. 1930ലാണ് ഭൗതികശാസ്ത്രത്തിലെ സംഭാവനകൾക്ക് സി.വി രാമന് നൊബേൽ സമ്മാനം ലഭിച്ചത്. 2014ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിന് കൈലാഷ് സത്യാർഥിയും അർഹനായിരുന്നു. സമാധനത്തിനുള്ള നൊബേൽ നോർവെയിലും മറ്റ് നൊബേൽ പുരസ്കാരങ്ങൾ സ്വീഡനിൽവെച്ചുമാണ് വിതരണം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.