Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഏറ്റവും ദൈർഘ്യമേറിയ...

ഏറ്റവും ദൈർഘ്യമേറിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് ഉത്തര​കൊറിയ

text_fields
bookmark_border
ഏറ്റവും ദൈർഘ്യമേറിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് ഉത്തര​കൊറിയ
cancel

സിയോൾ: ഏറ്റവും ദൈർഘ്യമേറിയ പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വിക്ഷേപണം സ്ഥിരീകരിച്ച് ഉത്തര കൊറിയ. പ്യോങ്‌യാങ്ങി​ന്‍റെ നൂതന ആയുധ പരീക്ഷണം ഭയം ഉയർത്തുന്നുവെന്ന് ദക്ഷിണ കൊറിയൻ- ജപ്പാൻ അധികൃതർ പ്രതികരിച്ചു.

കിം ജോങ് ഉൻ മിസൈലിന്‍റെ പരീക്ഷണ വിക്ഷേപണത്തിൽ പങ്കെടുത്ത് ശത്രുക്കൾക്ക് മുന്നറിയിപ്പ് നൽകിയതായി ഉത്തര ​കൊറിയൻ വാർത്താ ഏജൻസിയായ കെ.സി.എൻ.എ അറിയിച്ചു. എതിരാളികളെ അറിയിക്കുക എന്ന ഉദ്ദേശ്യം പൂർണമായി നിറവേറ്റുന്ന ഉചിതമായ സൈനിക നടപടിയാണ് മിസൈൽ പരീക്ഷണമെന്നും കിമ്മിനെ ഉദ്ധരിച്ച് കെ.സി.എൻ.എ റിപ്പോർട്ട് ചെയ്തു.

എന്നാൽ, ജപ്പാൻ കടൽ എന്നറിയപ്പെടുന്ന കിഴക്കൻ കടലിലേക്ക് വ്യാഴാഴ്ച രാവിലെ വിക്ഷേപിച്ച മിസൈൽ വെടിവച്ചു വീഴ്ത്തിയതായി ദക്ഷിണ കൊറിയയുടെ ജോയന്‍റ് ചീഫ് ഓഫ് സ്റ്റാഫ് പ്രസ്താവനയിൽ പറഞ്ഞു. ഉത്തരകൊറിയയുടെ ദീർഘദൂര മിസൈലുകൾക്കായി പുതുതായി വികസിപ്പിച്ച ഖര-ഇന്ധന ബൂസ്റ്ററി​ന്‍റെ സാധ്യതയിലേക്കാണ് പ്രാഥമിക വിശകലനം വിരൽ ചൂണ്ടുന്നതെന്നും ജെ.സി.എസ് പറഞ്ഞു.

രാജ്യത്തി​ന്‍റെ വടക്കൻ ഹൊക്കൈദോ മേഖലയിൽനിന്ന് ജപ്പാനിലെ ഒകുഷിരി ദ്വീപിന് പടിഞ്ഞാറായി പതിച്ച മിസൈൽ ഉത്തര കൊറിയയുടെ മുൻകാല പരീക്ഷണങ്ങളിൽനിന്നും വ്യത്യസ്തമായി ഏറ്റവും കൂടുതൽ സമയം സഞ്ചരിച്ചതായി ജപ്പാൻ പ്രതിരോധ മന്ത്രി ജനറൽ നകതാനി പറഞ്ഞു. ഇതുവരെയുള്ള ഏതൊരു മിസൈലിലും ഏറ്റവും കൂടുതൽ സമയം പറത്തിയതാണിത്. പരമ്പരാഗത മിസൈലുകളിൽ നിന്ന് വ്യത്യസ്തമായിരിക്കുമെന്ന് കരുതുവെന്നും നകതാനി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ദക്ഷിണ കൊറിയയുടെയും ജപ്പാ​ന്‍റെയും അഭിപ്രായത്തിൽ വ്യാഴാഴ്ച മിസൈൽ 87 മിനിറ്റി​ന്‍റെ പറക്കൽ സമയം രേഖപ്പെടുത്തിയെന്നാണ്. 2023 ഡിസംബറിലെ അവസാന പരീക്ഷണ വിക്ഷേപണത്തേക്കാൾ ദൈർഘ്യമേറിയതാണ്. അത് 73 മിനിറ്റായിരുന്നു.

വടക്കൻ കൊറിയ ദീർഘദൂര മിസൈലുകൾ പരീക്ഷിക്കുന്നത് ലംബമായിട്ടാണ്. ഇത് ഒരു മിസൈലിനെ വളരെ ഉയർന്ന ഉയരത്തിലേക്ക് സഞ്ചരിക്കാൻ വിടുന്നു. വിക്ഷേപണ സ്ഥലത്തുനിന്ന് തിരശ്ചീനമായി കുറഞ്ഞ അകലത്തിൽ പതിക്കുകയും ചെയ്യുന്നു. ഒരു ദീർഘദൂര യുദ്ധഭൂമിയുടെ അന്തരീക്ഷത്തിലേക്ക് വീണ്ടും പ്രവേശിക്കുമ്പോൾ നേരിടുന്ന വെല്ലുവിളികൾ നന്നായി മനസ്സിലാക്കുന്നതനുള്ള വിവരങ്ങൾ ശേഖരിക്കാൻ ഇത്തരം വിക്ഷേപണങ്ങൾ പ്രാപ്തമാക്കുമെന്ന് പറയപ്പെടുന്നു.

ചൊവ്വാഴ്ച നടക്കുന്ന യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ഈ പരീക്ഷണം. ഉത്തരകൊറിയ ആണവ ഉൽപാദന ശ്രമങ്ങളും റഷ്യയുമായുള്ള ബന്ധവും ശക്തിപ്പെടുത്തുന്നതിൽ യു.എസ് അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങൾക്ക് ആശങ്കയേറി വരുന്നതിനിടയിലാണിത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:South KoreausjappanNorth Koreaballistic missile test
News Summary - North Korea confirms launch of ICBM in longest-ever ballistic missile test
Next Story