ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ പരീക്ഷണവുമായി വീണ്ടും ഉത്തരകൊറിയ
text_fieldsഉത്തരകൊറിയയിൽ വീണ്ടും മിസൈൽ പരീക്ഷണം. രണ്ട് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകളാണ് പരീക്ഷിച്ചത്. വടക്ക്-പടിഞ്ഞാറ് നഗരമായ കുസോംഗിൽ നിന്നും വ്യാഴാഴ്ച വിക്ഷേപിച്ച മിസൈലുകൾ 420 കിലോമീറ്ററും കിഴക്കോട്ട് 270 കിലോമീറ്ററും സഞ്ചരിച്ചു. ആണവ കരാർ ചർച്ചകൾക്കായി ഒരു ഉന്നത യുഎസ് പ്രതിനിധി ദക്ഷിണ കൊറിയയിലെത്തി മണിക്കൂറുകൾക്ക് ശേഷമാണ് ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണം. ഏകാധിപതി കിം ജോംഗ് ഉൻ പരീക്ഷണം നേരിട്ടു വിലയിരുത്തിയതായി ഉത്തരകൊറിയൻ സ്റ്റേറ്റ് മീഡിയ സ്ഥിരീകരിച്ചു.
ജപ്പാന്റെ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണിന് പുറത്ത് ഒരു ബാലിസ്റ്റിക് മിസൈൽ പതിച്ചതായി കരുതുന്നതായി ജപ്പാൻ കോസ്റ്റ് ഗാർഡ് പറഞ്ഞു, രാജ്യത്തിന്റെ പ്രതിരോധ മന്ത്രാലയത്തിൽ നിന്നുള്ള വിവരങ്ങൾ ഉദ്ധരിച്ച്.
ഉത്തരകൊറിയ ഈ വർഷം മാത്രം 36 തവണ മിസൈലുകൾ വിക്ഷേപിച്ചു. കിം ജോങ് ഉന്നിന്റെ കീഴിൽ, രാജ്യം മിസൈൽ പരീക്ഷണങ്ങൾ ശക്തമാക്കിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.