മിസൈൽ പരീക്ഷണം സ്ഥിരീകരിച്ച് ഉത്തരകൊറിയ; ചിത്രങ്ങൾ പുറത്തുവിട്ടു
text_fieldsപ്യോങ്യാങ്: കഴിഞ്ഞ ദിവസം നടത്തിയ മിസൈൽ പരീക്ഷണത്തിന് ഔദ്യോഗിക സ്ഥിരീകരണം നൽകി ഉത്തരകൊറിയ. ഇന്റർമീഡിയേറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈൽ ഹസോങ്-12 ആണ് ഉത്തരകൊറിയ പരീക്ഷിച്ചത്. മിസൈൽ പകർത്തിയ ബഹിരാകാശത്ത് നിന്നുമുള്ള ചിത്രങ്ങളും കൊറിയ പുറത്ത് വിട്ടു.
കൊറിയൻ വാർത്ത ഏജൻസിയായ കെ.സി.എൻ.എയാണ് മിസൈലിലെ കാമറ ഉപയോഗിച്ച് പകർത്തിയ ചിത്രങ്ങൾ പുറത്ത് വിട്ടത്. മിസൈൽ പരീക്ഷിക്കുന്നതിന്റേയും പിന്നീട് ഇതിന്റെ സഞ്ചാരവും ഉത്തരകൊറിയ പുറത്തുവിട്ട ചിത്രങ്ങളിലുണ്ട്. നേരത്തെ ഉത്തരകൊറിയ പരീക്ഷിച്ച മിസൈൽ ഏകദേശം 2000 കിലോമീറ്റർ ഉയരത്തിലെത്തിയെന്നാണ് ദക്ഷിണകൊറിയയുടേയും ജപ്പാന്റേയും വിലയിരുത്തൽ.
ആയുധപരീക്ഷണങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഉത്തരകൊറിയയുടെ നടപടിയെന്ന് കഴിഞ്ഞ ദിവസം ദക്ഷിണകൊറിയൻ പ്രസിഡന്റ് പറഞ്ഞിരുന്നു. വരാനിരിക്കുന്ന പരീക്ഷണങ്ങളുടെ സൂചനയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. 2017ന് ശേഷം ഇതാദ്യമായാണ് ഇത്രയും പ്രഹരശേഷിയുള്ള മിസൈൽ ഉത്തരകൊറിയ പരീക്ഷിക്കുന്നത്. യു.എസിനെ വരെ ലക്ഷ്യംവെക്കാൻ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലാണ് ഉത്തരകൊറിയ പരീക്ഷിച്ചത്. 2022ൽ ഇത് ആറാം തവണയാണ് കൊറിയ മിസൈൽ പരീക്ഷണം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.