ഉത്തരകൊറിയ വീണ്ടും ചാര ഉപഗ്രഹം വിക്ഷേപിക്കാനൊരുങ്ങുന്നു
text_fieldsടോക്യോ: ഉത്തരകൊറിയ വീണ്ടും ചാര ഉപഗ്രഹം വിക്ഷേപിക്കാൻ ഒരുങ്ങുന്നതായി സൂചന. മൂന്നു മാസം മുമ്പ് നടത്തിയ പരീക്ഷണം പരാജയപ്പെട്ടതിന് പിന്നാലെയാണ് വീണ്ടും ശ്രമം നടത്തുന്നത്. വരും ദിവസങ്ങളിൽ ഒരു ഉപഗ്രഹം വിക്ഷേപിക്കാൻ തയാറെടുക്കുന്നതായി ഉത്തരകൊറിയ ചൊവ്വാഴ്ച ജപ്പാനെ അറിയിച്ചു. ചാര ഉപഗ്രഹമായിരിക്കും ഇതെന്നാണ് സൂചനകൾ.
കഴിഞ്ഞ മേയിൽ ചാര ഉപഗ്രഹവും വഹിച്ചുള്ള ഉത്തരകൊറിയയുടെ റോക്കറ്റ് വിക്ഷേപണത്തിന് തൊട്ടുപിന്നാലെ കടലിൽ തകർന്നു വീണിരുന്നു. അമേരിക്കയുടെയും ദക്ഷിണ കൊറിയയുടെയും നീക്കങ്ങൾ ബഹിരാകാശത്തുനിന്ന് നിരീക്ഷിക്കുന്നതിനുള്ള ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിെന്റ പദ്ധതിക്ക് നേരിട്ട തിരിച്ചടിയായിരുന്നു ഇത്.
ആദ്യ വിക്ഷേപണത്തിലെ പാളിച്ചകൾ പരിഹരിച്ച് രണ്ടാമത് വിക്ഷേപണം നടത്തുമെന്ന് ഉത്തരകൊറിയ പ്രഖ്യാപിച്ചിരുന്നു. ആഗസ്റ്റ് 24നും 30നും ഇടയിൽ ഉപഗ്രഹ വിക്ഷേപണം നടത്തുമെന്ന് ഉത്തരകൊറിയൻ അധികൃതർ അറിയിച്ചതായി ജപ്പാൻ കോസ്റ്റ് ഗാർഡ് ആണ് വെളിപ്പെടുത്തിയത്. ഏതു തരത്തിലുള്ള ഉപഗ്രഹമാണ് വിക്ഷേപിക്കുന്നതെന്ന് നോട്ടീസിൽ വ്യക്‍തമാക്കിയിട്ടില്ല. എന്നാൽ, ചാര ഉപഗ്രഹമാണെന്നാണ് കോസ്റ്റ് ഗാർഡ് വിശ്വസിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.