കോവിഡിനു പിന്നാലെ ഉത്തരകൊറിയയിൽ പനിബാധിച്ച് ആറുപേർ മരിച്ചു
text_fieldsപ്യോങ് യാങ്: കോവിഡ് സ്ഥിരീകരിച്ചതിനുപിന്നാലെ ആറുപേർ പനി ബാധിച്ച് മരിച്ചതായി ഉത്തരകൊറിയ. 3,50,000 പേർക്ക് പനിബാധിച്ചുവെന്നും ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു. എന്നാൽ, രാജ്യത്തെ കോവിഡ് വ്യാപനം എത്രത്തോളം തീവ്രമാണെന്ന് വ്യക്തമല്ല.
വ്യാപക കോവിഡ് പരിശോധന നടത്തുന്നതിനുള്ള സംവിധാനവും ഇവിടെയില്ല. ഇത്രയും പേർക്ക് പനി ബാധിക്കാനുള്ള കാരണത്തെ കുറിച്ച് ധാരണയില്ലെന്നും ഉത്തരകൊറിയ വ്യക്തമാക്കി. രാജ്യത്തെ താറുമാറായ ആരോഗ്യസംവിധാനത്തിന് കനത്ത പ്രഹരമാകും കോവിഡ് വ്യാപനമെന്നാണ് വിലയിരുത്തൽ. ഏപ്രിൽ അവസാനവാരത്തിനുശേഷം ഉത്തരകൊറിയയിൽ 3,50,000 പേർക്ക് പനി ബാധിച്ചുവെന്നാണ് റിപ്പോർട്ട്. അതിൽ 1,62,200 പേർ രോഗമുക്തി നേടി.
18,000 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 1,87,800 പേരെ രോഗബാധയെ തുടർന്ന് ഐസൊലേഷനിലേക്ക് മാറ്റി. മരിച്ച ആറുപേർക്ക് കോവിഡിന്റെ ഒമിക്രോൺ വകഭേദം ബാധിച്ചതായി റിപ്പോർട്ടുകളുണ്ട്. കോവിഡ് വ്യാപനം 2023 വരെ നിലനിൽക്കാമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.