ഉത്തര കൊറിയയിൽ കോവിഡ് മരണം കൂടുന്നു, രോഗബാധിതരുടെ എണ്ണം 14 ലക്ഷം കടന്നു
text_fieldsകിയവ്: ഉത്തര കൊറിയയിൽ 14 ലക്ഷതതിലധികം പേർക്ക് കോവിഡ് ബാധിച്ചതായി റിപ്പോർട്ട്. രാജ്യത്ത് പുതുതായി ആറ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതായും അവശ്യ മരുന്നുകൾ വിതരണം ചെയ്യാൻ സൈന്യത്തെ വിന്യസിച്ചതായും ഔദ്യോഗിക മാധ്യമമായ കെ.സി.എന്‍.എ അറിയിച്ചു.
കഴിഞ്ഞ ദിവസം പുതുതായി 2,69,510 പേർ കൂടി പനി ലക്ഷണങ്ങളോടെ സംസ്ഥാന എമർജൻസി എപ്പിഡെമിക് പ്രിവൻഷൻ ആസ്ഥാനത്ത് എത്തിയിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 14,83,060 ആയി ഉയർന്നു. തിങ്കളാഴ്ച വൈകുന്നേരം വരെയുള്ള കണക്കനുസരിച്ച് രാജ്യത്തെ മരണസംഖ്യ 56 ആണ്.
പകർച്ചവ്യാധിക്ക് തുടക്കമിട്ട പ്യോങ്‌യാങ്ങിൽ മരുന്നുകളുടെ വിതരണം വേഗത്തിലാക്കാന്‍ സൈന്യത്തെ വിന്യസിച്ചതായി ഭരണാധികാരി കിം ജോങ് ഉന്‍ അറിയിച്ചിരുന്നു. പ്യോങ്‌യാങ്ങിൽ നിലനിൽക്കുന്ന ആരോഗ്യ പ്രതിസന്ധി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് സൈന്യം പ്രവർത്തിക്കുന്നത്. ഉത്തര കൊറിയയിൽ കോവിഡ് പ്രതിരോധ കാമ്പനിയിൻ അത്യന്താപേക്ഷിതമാണെന്നും കെ.സി.എന്‍.എ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.