ഉത്തര കൊറിയയിൽ ലോക്ഡൗൺ മാറ്റുന്നു
text_fieldsപ്യോങ് യാങ്: ഉത്തര കൊറിയയിൽ കോവിഡ് കുറയുന്ന സ്ഥലങ്ങളിൽ ലോക്ക് ഡൗൺ മാറ്റുന്നുവെന്ന് യോൻഹാപ് വാർത്ത ഏജൻസി. ഞായറാഴ്ച ചേർന്ന പോളിറ്റ് ബ്യൂറോയ്ക്ക് ശേഷമാണ് ലോക്ക് ഡൗൺ മാറ്റുന്നുവെന്ന് പ്രസിഡന്‍റ് കിം ജോങ് ഉൻ അറിയിച്ചത്. രാജ്യം അതിർത്തി പങ്കിടുന്ന ചൈനയിൽ കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് ലോക്ഡൗൺ മാറ്റാനുള്ള കിമ്മിന്‍റെ തീരുമാനം.
കോവിഡ് വ്യാപിച്ചതിനെ തുടർന്ന് രണ്ട് ആഴ്ചയിൽ കൂടുതലായി പ്യോങ് യാങിൽ നിയന്ത്രണം കടുപ്പിച്ചിരുന്നു. മെയ് 12 ന് ശേഷം ജനം വീടിന് പുറത്തിറങ്ങുന്നത് കർശനമായി നിരോധിച്ചിരുന്നു. മറ്റ് സ്ഥലങ്ങളിൽ നിന്ന് ആരോഗ്യപ്രവർത്തകർ എത്തുന്നതും പൊതുജനാരോഗ്യ കണക്കുകൾ പുറത്തുവിടുന്നതും കിം ഭരണകൂടം തടഞ്ഞിരുന്നു.
3,92,920 പേർക്ക് കോവിഡ് ബാധിച്ചതായാണ് രണ്ടാഴ്ച മുമ്പുള്ള കണക്ക്. ഇപ്പോൾ പ്രതിദിന കേസുകൾ 75 ശതമാനം കുറയുന്നുവെന്ന് സെന്‍ട്രൽ ന്യൂസ് ഏജൻസി പറയുന്നു.
രാജ്യത്ത് കോവിഡ് പരിശോധന നടത്തുന്നതിനുള്ള സംവിധാനങ്ങൾ ഇല്ലെന്നും കോവിഡ് കേസുകളുടെ കാരണത്തെക്കുറിച്ച് ധാരണയില്ലെന്നുമാണ് ഉത്തര കൊറിയ നേരത്തെ വ്യക്തമാക്കിയിരുന്നത്. ലോകത്ത് കോവിഡ് ആരംഭിച്ചിട്ടും ഉത്തരകൊറിയയിൽ വാക്സിൻ വിതരണം ചെയ്തിരുന്നില്ല. യു.എസും ദക്ഷിണ കൊറിയയും വാക്സിൻ വിതരണം ചെയ്യാമെന്ന് പറഞ്ഞിരുന്നെങ്കിലും ഉത്തരകൊറിയ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.