ചൈനയില്‍നിന്നുള്ള മഞ്ഞ പൊടിക്കാറ്റിനെ സൂക്ഷിക്കണം; ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഉത്തര കൊറിയ
text_fieldsപ്യോങ്യാങ്: ചൈനയില്‍ നിന്ന് വീശിയടിച്ച് എത്തുന്ന മഞ്ഞ പൊടിക്കാറ്റിലൂടെ കോവിഡ് വൈറസ് ബാധയേറ്റേക്കാമെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഉത്തര കൊറിയ. അതിനാല്‍ ആളുകള്‍ വീടിനുള്ളില്‍ തന്നെ കഴിയണമെന്നും അധികൃതര്‍ അറിയിച്ചു.
കോവിഡ് ലോകത്താകമാനം വ്യാപിച്ചുകൊണ്ടിരിക്കെ ഈ മഞ്ഞ പൊടിക്കാറ്റിനെയും കൈകാര്യം ചെയ്യേണ്ടതുണ്ട്. സമഗ്രമായ നടപടികള്‍ സ്വീകരിക്കേണ്ടത് നിര്‍ണായകമാണ് -ഉത്തരകൊറിയയുടെ ഔദ്യോഗിക പാര്‍ട്ടി പത്രമായ റോഡോങ് സിന്‍മുന്‍ പറയുന്നു.
പൗരന്മാര്‍ വീടിന് പുറത്തിറങ്ങുന്നതില്‍നിന്ന് വിട്ടുനില്‍ക്കണമെന്നും പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് അടക്കം പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും പത്രം നിര്‍ദേശിക്കുന്നു.
പക്ഷേ, 1,900 കിലോമീറ്റര്‍ അകലെയുള്ള ഗോബി മരുഭൂമിയിലൂടെ വൈറസ് ഉത്തര കൊറിയയിലേക്ക് പടരുമെന്ന വാദത്തിന് പക്ഷേ പിന്തുണണയില്ല.
എന്നാല്‍ ഔദ്യോഗിക പത്രത്തിന്റെ സമാന വാദം സര്‍ക്കാര്‍ നടത്തുന്ന ടെലിവിഷനും ആവര്‍ത്തിച്ചു. മഞ്ഞ പൊടിയിലും ലോഹക്കഷ്ണങ്ങളിലും രോഗകാരികളായ സൂക്ഷ്മാണുക്കള്‍ അടങ്ങിയിരിക്കാമെന്ന് കെ.ആര്‍.ടി ടെലിവിഷനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.