ചാര ഉപഗ്രഹം നിർമിച്ചതായി ഉത്തര കൊറിയ
text_fieldsസോൾ: സൈനിക ചാര ഉപഗ്രഹം നിർമിച്ചതായി ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. വെളിപ്പെടുത്താത്ത ദിവസം ഉപഗ്രഹത്തിന്റെ വിക്ഷേപണം നടത്തുമെന്നും അദ്ദേഹം പറഞ്ഞതായി ഔദ്യോഗിക വാർത്ത ഏജൻസി അറിയിച്ചു.
കഴിഞ്ഞ കാലങ്ങളിൽ നടത്തിയ മിസൈൽ, റോക്കറ്റ് പരീക്ഷണങ്ങളിലൂടെ ബഹിരാകാശത്തുവരെ ഉപഗ്രഹമെത്തിക്കാൻ കഴിയുമെന്ന് ഉത്തര കൊറിയ തെളിയിച്ചതാണ്.
എന്നാൽ, ഉപഗ്രഹത്തിൽനിന്ന് ദൃശ്യങ്ങൾ പകർത്തുന്നതിനുള്ള ആധുനിക കാമറകൾ രാജ്യത്തിനുണ്ടോയെന്ന് വിദഗ്ധർ സംശയമുയർത്തുന്നുണ്ട്. പരീക്ഷണങ്ങൾക്കുശേഷം പുറത്തുവിട്ട ചിത്രങ്ങൾക്ക് വ്യക്തതക്കുറവുള്ളതാണ് ഇതിന് കാരണമായി പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.