വീണ്ടും മിസൈൽ പരീക്ഷിച്ച് ഉത്തര കൊറിയ; സേനാനീക്കവുമായി യു.എസ്
text_fieldsസോൾ: യു.എസുമായി സഹകരിച്ച് ദക്ഷിണ കൊറിയ നടത്തുന്ന സൈനികാഭ്യാസത്തിനിടെ വീണ്ടും മിസൈലുകൾ തൊടുത്ത് ഉത്തര കൊറിയയുടെ പ്രകോപനം. രണ്ട് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകളാണ് വ്യാഴാഴ്ച പരീക്ഷിച്ചത്. 12 ദിവസത്തിനിടെ ആറാം മിസൈൽ പരീക്ഷണമാണിത്. ഈ വർഷം 24ാമത്തെയും. സംഘർഷസാധ്യത കണക്കിലെടുത്ത് ജപ്പാൻ കടലിലുള്ള യു.എസ്.എസ് റൊണാൾഡ് റീഗൻ യുദ്ധക്കപ്പലും അനുബന്ധ സേനാവ്യൂഹവും കൊറിയൻ ഉപദ്വീപിന്റെ പരിസരത്തേക്കു നീങ്ങിയതായി റിപ്പോർട്ടുണ്ട്. യു.എസ് സേന ഔദ്യോഗികമായി ഇത് സ്ഥിരീകരിച്ചിട്ടില്ല.
ഉത്തര കൊറിയ പ്രകോപനം തുടർന്നാൽ കടുത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് ദക്ഷിണ കൊറിയൻ ദേശീയ സുരക്ഷ കൗൺസിൽ മുന്നറിയിപ്പ് നൽകി. നേരത്തേ, ദക്ഷിണ കൊറിയയും മിസൈലുകൾ പരീക്ഷിച്ചിരുന്നു.ഉത്തര കൊറിയൻ നിലപാട് ആശങ്ക ഉയർത്തുന്ന മേഖലയിൽ ദക്ഷിണ കൊറിയക്കൊപ്പം ജപ്പാനും സംയുക്ത സേനാഭ്യാസം നടത്തിയത് കഴിഞ്ഞ മാസമാണ്.
പ്രശ്നം ഗുരുതരമായി തുടരുന്നത് വരുംനാളുകളിൽ സംഘട്ടനത്തിനിടയാക്കുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഉത്തര കൊറിയൻ നടപടികൾക്ക് ശക്തിപകരുന്നത് റഷ്യയും ചൈനയുമാണെന്ന് യു.എൻ രക്ഷ കൗൺസിലിൽ യു.എസ് കുറ്റപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.