Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
north korea missile
cancel
Homechevron_rightNewschevron_rightWorldchevron_rightപുതിയ ദീർഘദൂര ക്രൂസ്​...

പുതിയ ദീർഘദൂര ക്രൂസ്​ മിസൈൽ പരീക്ഷിച്ച്​ ഉത്തര കൊറിയ

text_fields
bookmark_border

പ്യോങ്​യാങ്​: ചെറിയ ഇടവേളക്കു ശേഷം ജപ്പാനിലെത്താൻ ശേഷിയുള്ള ദീർഘദൂര ക്രൂസ്​​ മിസൈൽ പരീക്ഷിച്ച്​ ഉത്തര കൊറിയ. 1500 കി.മി ദൂരത്തിൽ സഞ്ചരിക്കാൻ മിസൈലിനു കഴിയുമെന്ന്​ ഉത്തര കൊറിയൻ ഔദ്യോഗിക മാധ്യമമായ കെ.സി.എൻ.എ റിപ്പോർട്ട്​ ചെയ്​തു. ശനിയാഴ്​ചയായിരുന്നു പരീക്ഷണം.

ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള ഉത്തര കൊറിയയുടെ ആദ്യ ദീർഘദൂര ക്രൂ​സ്​ മിസൈലാണിത്​. സാമ്പത്തിക-ഭക്ഷ്യ പ്രതിസന്ധികൾക്കിടയിലും ഉത്തര കൊറിയക്ക്​ ഇത്തരത്തിലുള്ള തന്ത്രപ്രധാന ആയുധങ്ങൾ വികസിപ്പിക്കാൻ ശേഷിയുണ്ടെന്നും വാർത്ത ഏജൻസി വ്യക്തമാക്കി.

മിസൈൽ പരീക്ഷണത്തി​െൻറ ചിത്രങ്ങൾ റൊഡോങ്​ സിൻമുൺ പത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്​. ഉത്തര കൊറിയയുടെ നീക്കം അന്താരാഷ്​ട്ര സമൂഹത്തി​െൻറ നിലനിൽപ്പിനു ഭീഷണി​യാണെന്നും യു.എസ്​ സൈന്യം ആരോപിച്ചു.

ബാലിസ്​റ്റിക്​ മിസൈലുകൾ പരീക്ഷിക്കുന്നതിന്​ ഉത്തര കൊറിയക്കെതിരെ യു.എൻ രക്ഷാസമിതിയുടെ ഉപരോധം നിലനിൽക്കുന്നുണ്ട്​. എന്നാൽ, ക്രൂസ്​ മിസൈൽ പരീക്ഷണത്തിന്​ ഉപരോധമില്ല. ക്രൂയിസ്​ മിസൈലിനെക്കാൾ കൂടുതൽ വിനാശകരം ബാലിസ്​റ്റിക്​ മിസൈലാണെന്നാണ്​ രക്ഷാസമിതിയുടെ കണക്കുകൂട്ടൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:North Koreacruise missile
News Summary - North Korea tests new long-range cruise missile
Next Story