ചൈനയിൽ നിന്നുള്ള പൊടിക്കാറ്റ് കൊറോണയെയും വഹിച്ചുവരുന്നു; ജനങ്ങളോട് വീട്ടിലിരിക്കാൻ പറഞ്ഞ് ഉത്തരകൊറിയ
text_fieldsസോൾ: ചൈനയിൽ നിന്നുള്ള പൊടിക്കാറ്റ് കോവിഡ് മഹാമാരിക്ക് കാരണക്കാരായ കൊറോണ വൈറസിനെ വഹിച്ചുകൊണ്ടുവരുമെന്നും അതിനാൽ ആരും വീടിന് പുറത്തിറങ്ങരുതെന്നും പൗരൻമാർക്ക് മുന്നറിയിപ്പ് നൽകി ഉത്തരകൊറിയ. പിന്നാലെ തലസ്ഥാനമായ പ്യോങ്‌യാങ്ങിലെ തെരുവുകൾ വ്യാഴാഴ്ച ശൂന്യമായിക്കിടന്നതായും അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഉത്തര കൊറിയൻ ഭരണകൂടത്തിെൻറ കീഴിലുള്ള കൊറിയൻ സെൻട്രൽ ടെലിവിഷൻ വഴിയായിരുന്നു വിചിത്രമായ മുന്നറിയിപ്പ് വന്നത്. മഞ്ഞപ്പൊടി നിറഞ്ഞ അന്തരീക്ഷത്തിൽ ആരും പുറത്തിറങ്ങരുതെന്നും രാജ്യവ്യാപകമായി ഔട്ട്ഡോർ നിർമാണ ജോലികൾ നിരോധിച്ചതായും അറിയിപ്പ് നൽകിയിരുന്നു. കോവിഡ് തങ്ങളെ യാതൊരു വിധത്തിലും ബാധിച്ചിട്ടില്ലെന്ന് തുടക്കം മുതലേ അവകാശപ്പെട്ടിരുന്ന ഉത്തരകൊറിയ നിലവിൽ അതിർത്തികളെല്ലാം തന്നെ അടച്ചിട്ട നിലയിലാണ്. സഞ്ചാര സ്വാതന്ത്ര്യത്തിനും വിലക്കുകളേർപ്പെടുത്തിയിട്ടുണ്ട്.
എല്ലാ വർഷവും ഇതേ സമയം ഉത്തര കൊറിയയിൽ കാണപ്പെടുന്നതാണ് മഞ്ഞ നിറത്തിലുള്ള പൊടി നിറഞ്ഞ മേഘങ്ങൾ. യെല്ലോ ഡസ്റ്റ് എന്ന് അറിയപ്പെടുന്ന ഇതിന് കോവിഡുമായി യാതൊരു ബന്ധവുമില്ല എന്നതാണ് വസ്തുത. മംഗോളിയൻ, ചൈനീസ് മരുഭൂമികളിൽ നിന്നുള്ള മണലിനെ സൂചിപ്പിക്കുന്നതാണ് യെല്ലോ ഡസ്റ്റ്, അത് വർഷത്തിൽ ചില സമയങ്ങളിൽ ഉത്തര, ദക്ഷിണ കൊറിയയിലേക്ക് വീശിയടിക്കുന്നു. അതേസമയം, ഇൗ പൊടിക്കാറ്റ് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.