ആണവായുധ ഭീഷണിയുമായി ഉത്തര കൊറിയ
text_fieldsപ്യോങ് യാങ്: അമേരിക്കൻ ഭീഷണി നേരിടാൻ ആവശ്യമെങ്കിൽ ആണവായുധം ഉപയോഗിക്കുമെന്ന് ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉൻ. ശത്രുക്കൾ ഭീഷണി തുടർന്നാൽ സമ്പൂർണ യുദ്ധമുണ്ടാകുന്ന് അദ്ദേഹം പറഞ്ഞു. അതിനിടെ അമേരിക്ക ദക്ഷിണ കൊറിയയിലേക്ക് വീണ്ടും ബോംബർ വിമാനം അയച്ചു.
യു.എസ്, ദക്ഷിണ കൊറിയ, ജപ്പാൻ സംയുക്ത സൈനിക പരിശീലനത്തിൽ പ്രകോപിതരായാണ് ഉത്തരകൊറിയ 15,000 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈൽ പരീക്ഷിച്ചത്. യു.എസ് വീണ്ടും ഇതിന് മറുപടിയുമായി എത്തിയതോടെ മേഖലയിൽ സംഘർഷ ഭീതി ഉയരുകയാണ്.
കിം ജോങ് ഉൻ മകളോടൊപ്പമാണ് മിസൈൽ പരീക്ഷണം കാണാൻ എത്തിയത്. കിം മകളുമൊത്ത് ആദ്യമായാണ് പൊതുചടങ്ങിൽ എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.