ഉത്തര കൊറിയയുടെ മാലിന്യ ബലൂൺ ദക്ഷിണ കൊറിയൻ പ്രസിഡന്റിന്റെ വസതിയിൽ
text_fieldsസോൾ: ഉത്തരകൊറിയയിൽ നിന്ന് വിട്ട മാലിന്യ ബലൂൺ ദക്ഷിണ കൊറിയൻ പ്രസിഡൻന്റിന്റെ വസതിയുടെ വളപ്പിൽ വീണു. സെൻട്രൽ സോളിൽ സ്ഥിതിചെയ്യുന്ന പ്രസിഡന്റിന്റെ വസതിയിൽ വീണ ചപ്പുചവറുകളിൽ അപകടകരമായ വസ്തുക്കളൊന്നും അടങ്ങിയിട്ടില്ലെന്നും ആർക്കും പരിക്കില്ലെന്നും ദക്ഷിണ കൊറിയയുടെ പ്രസിഡൻഷ്യൽ സെക്യൂരിറ്റി സർവിസ് പ്രസ്താവനയിൽ അറിയിച്ചു.
അപകടകരമായ വസ്തുക്കൾ ഇതുപോലെ നിക്ഷേപിക്കാൻ സാധ്യതയുള്ളതിനാൽ ഇത്തരം ബലൂണുകൾ അതിർത്തിയിൽവെച്ചുതന്നെ വെടിവെച്ചിടണമെന്ന് സുരക്ഷ വിദഗ്ധർ പറഞ്ഞു. അതിർത്തിയിലുടനീളം കെ-പോപ് ഗാനങ്ങളുടെയും ഉത്തരകൊറിയ വിരുദ്ധ സന്ദേശങ്ങളുടെയും സംപ്രേക്ഷണം ദക്ഷിണ കൊറിയ വർധിപ്പിച്ചതിന് പിന്നാലെയാണ് ഉത്തര കൊറിയയുടെ ഏറ്റവും പുതിയ ബലൂൺ വിക്ഷേപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.