Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Kim jong il
cancel
Homechevron_rightNewschevron_rightWorldchevron_rightപത്തുദിവസത്തേക്ക്​...

പത്തുദിവസത്തേക്ക്​ ആരും ചിരിക്കരുത്​... ഉത്തരകൊറിയയിൽ വിചിത്ര വിലക്കേർ​പ്പെടുത്തി ഭരണകൂടം

text_fields
bookmark_border

പോങ്യാങ്​: ഉത്തരകൊറിയയിലെ പൗരൻമാരെ പത്തുദിവസത്തേക്ക്​ ചിരിക്കുന്നതിൽനിന്ന്​ വിലക്കേർപ്പെടുത്തി ഭരണകൂടം. ഉത്തരകൊറിയൻ നേതാവ്​ കിം ​ജോങ്​ ഇല്ലിന്‍റെ ചരമവാർഷികത്തോട്​ അനുബന്ധിച്ചാണ്​ വിചിത്ര വിലക്ക്​.

ഡിസംബർ 17നാണ്​​ ഇല്ലിന്‍റെ പത്താം ചരമവാർഷികം. ചരമവാർഷികത്തോട്​ അനുബന്ധിച്ച്​ ചിരി മാത്രമല്ല, നിരവധി നിയന്ത്രണങ്ങളും ഭരണകൂടം ഏർപ്പെടുത്തിയിട്ടുണ്ട്​. മദ്യത്തിന്‍റെ ഉപയോഗം, ചിരി, വിനോദങ്ങളിൽ ഏർപ്പെടുന്നതിന്​ വിലക്ക്​ എന്നിവ നിലനിൽക്കുന്നുണ്ടെന്ന്​ അതിർത്തി നഗരമായ സിനിജുവിലെ താമസക്കാരൻ റേഡിയോ ഫ്രീ ഏഷ്യയോട്​ പറഞ്ഞു. ഡിസംബർ 17ന്​ പലചരക്ക്​ സാധനങ്ങൾ വാങ്ങുന്നതിനും വിലക്കുണ്ട്​.

വിലക്ക്​ ലംഘിച്ചാൽ കർശന നടപടികളും പൗരൻമാർക്കെതിരെ സ്വീകരിക്കുമെന്നും അദ്ദേഹം പറയുന്നു. മുൻകാലങ്ങളിലെ വിലാപ വേളകളിൽ വിലക്ക്​ ലംഘിച്ചവരെ അറസ്റ്റ്​ ചെയ്​തിരുന്നു. അറസ്റ്റ്​ ചെയ്​ത്​ കൊണ്ടുപോയ​വരെ പിന്നെ കണ്ടിട്ടില്ല -പേര്​ വെളിപ്പെടുത്താത്ത പൗരൻ പറയുന്നു.

ദുഃഖാചരണ സമയത്ത്​ മരണാന്തര ചടങ്ങുകൾ സംഘടിപ്പിക്കാനും ജന്മദിനം ആഘോഷിക്കാനും അനുവാദമില്ല. എന്നാൽ, പൗരൻമാർക്ക്​ ഏർപ്പെടുത്തിയ വിലക്ക്​ സംബന്ധിച്ച്​ ഉത്തരകൊറിയയുടെ ഭാഗത്തുനിന്ന്​ പ്രതികരണമില്ല. കിം​ ജോങ്​ ഇല്ലിന്‍റെ മരണശേഷമാണ്​ കിം​ ​ജോങ്​ ഉൻ ഉത്തരകൊറിയയിൽ അധികാരത്തിലെത്തുന്നത്​.

നേരത്തെ ഭരണാധികാരി കിം ജോങ്​ ഉൻ രാജ്യത്തെ പൗരന്മാരോട്​ തീറ്റ കുറക്കാനാവശ്യപ്പെട്ടതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. 2025 വരെ രാജ്യം കടുത്ത ഭക്ഷ്യക്ഷാമം നേരിടുമെന്നും അത്​ പരിഹരിക്കാൻ അടുത്ത നാല്​ വർഷത്തേക്ക്​ തീറ്റ കുറക്കണമെന്നുമായിരുന്നു​ അറിയിപ്പ്​. 2025ന്​ മുമ്പായി അതിർത്തി തുറക്കാനുള്ള സാധ്യത വിരളമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടിയിരുന്നു.

കോവിഡ്​ വ്യാപനത്തെ തുടർന്ന്​ ഉത്തരകൊറിയ കഴിഞ്ഞ വർഷം ജനുവരിയിൽ ചൈനയുമായുള്ള അതിർത്തി അടച്ചിരുന്നു​. അവരുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ്​​ ചൈന. 2025ൽ അതിർത്തി തുടക്കുന്നതുവരെ ജനങ്ങൾ ക്ഷാമം നേരിടേണ്ടിവരുമെന്ന്​​ ഉത്തരകൊറിയൻ ഉദ്യോഗസ്ഥർ പറഞ്ഞതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം, 'രാജ്യത്തെ ഭക്ഷണ സാഹചര്യം ഇതിനകം തന്നെ അടിയന്തരാവസ്ഥയ്​ക്ക്​ തുല്യമാണെന്നും, വരുന്ന ശൈത്യകാലത്ത് തങ്ങള്‍ക്ക് ഇത്തരത്തിൽ നിലനിൽക്കാൻ സാധിക്കില്ലെന്നും​' ജനങ്ങൾ പറഞ്ഞതായി മീഡിയ പോര്‍ട്ടലായ ആര്‍എഫ്എ പുറത്തുവിട്ട റിപ്പോർട്ടിലുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:North Koreaking jong unKim Jong Il
News Summary - North Koreans banned from laughing for 10 days
Next Story