ചുഴലിക്കാറ്റടിച്ച കൃഷിയിടങ്ങൾ സന്ദർശിച്ച് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ
text_fieldsപ്യോങ്യാങ്: ചുഴലിക്കാറ്റടിച്ച കൃഷിയിടങ്ങൾ സന്ദർശിച്ച് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. കഴിഞ്ഞയാഴ്ച കൊറിയൻ ഉപദ്വീപിൽ കാനുൺ ചുഴലിക്കാറ്റ് വീശിയടിച്ചിരുന്നു. കൊറിയ ഭക്ഷ്യക്ഷാമത്തിലേക്ക് നീങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് കിം ജോങ് ഉന്നിന്റെ സന്ദർശനം.
കാർഷിക വിളകളെ സംരക്ഷിക്കാൻ സൈന്യം സ്വീകരിച്ച നടപടികളെ അദ്ദേഹം പ്രകീർത്തിച്ചു. കാർഷികമേഖല ജനങ്ങളുടെ ജീവിതവുമായി വളരെ അടുത്ത് ബന്ധപ്പെട്ട് കിടക്കുന്നതാണ്. അത് സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും ഉത്തരകൊറിയൻ വാർത്ത ഏജൻസിയായ കെ.സി.എൻ.എ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി കടുത്ത ഭക്ഷ്യക്ഷാമമാണ് ഉത്തരകൊറിയ അനുഭവിക്കുന്നത്. പ്രകൃതി ദുരന്തങ്ങൾക്കൊപ്പം കോവിഡിനെ തുടർന്ന് അതിർത്തികൾ അടച്ചിട്ടതും രാജ്യത്തിന്റെ ഭക്ഷ്യക്ഷാമത്തിന് കാരണങ്ങളായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. കാർഷിക വിളകൾ സംരക്ഷിക്കാൻ സൈന്യത്തെ ഉപയോഗിച്ച് വലിയ പ്രവർത്തനങ്ങളാണ് നടത്തിയതെന്നും കെ.സി.എൻ.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.